ശബരിമല: കെപിസിസി നിലപാടിന് തിരിച്ചടി; പ്രത്യക്ഷ സമരത്തിന് എഎെസിസി പിന്‍തുണയില്ല

ശബരിമലയില്‍ പ്രത്യക്ഷ സമരത്തിന് കെപിസിസിക്ക് എ ഐ സി സിയുടെ പിന്തുണയില്ലെന്ന് സൂചന. ശബരിമല വിഷയത്തെ രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമാക്കണമെങ്കില്‍ പ്രത്യക്ഷമായി ശക്തമായ സമരം വേണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.

ഇതിന് രാഹുല്‍ ഗാന്ധിയുടെ അനുമതി തേടിയെത്തിയ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിനില്ല എന്ന് ആവര്‍ത്തിച്ചത് രാഹുലിന്റെ അനുമതി കിട്ടാത്തതിനാല്‍ തന്നെയെന്ന് വ്യക്തം.

ശബരിമല വിഷയത്തെ സര്‍ക്കാരിനെതിരായ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കണമെങ്കില്‍ കൊടിപിടിച്ച് സമരത്തിനിറങ്ങുക.

ഇതാണ് കെ പി സി സി ആഗ്രഹിക്കുന്നത്. നേരിട്ട് സമരത്തിനിറങ്ങി ഹിന്ദുവോട്ടുകളെ ഏകീകരിച്ച് തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കണമെന്നും കെപിസിസി ആഗ്രഹിക്കുന്നു.

ഇത് മുന്നില്‍കണ്ടാണ് നേരിട്ട് സമരം ആരംഭിക്കാന്‍ എഐസിസി അധ്യക്ഷന്റെ അനുമതി തേടി രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും രാഹുലിനെ കണ്ടത്. എന്നാല്‍ കൂടിക്കാഴ്ച കഴിഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത് ഇങ്ങനെ

സമരം ശക്തമാക്കാന്‍ അനുമതി തേടിയെത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ മുന്‍നിലപാട് ആവര്‍ത്തിച്ചത് രാഹുല്‍ ഗാന്ധി സമരത്തിന് അനുമതി നല്‍കാത്തതിനാല്‍ ആണെന്ന് വ്യക്തം.

പ്രാദേശിക സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്ക് നിലപാടുകള്‍ സ്വീകരിക്കാമെന്ന് എ ഐ സി സിയെ പറയുന്നു.

എന്നാല്‍ നിലപാടിനൊത്ത് സമരം ചെയ്യാന്‍ കെപിസിസിക്ക് എഐസിസി അനുമതി വേണമെന്ന സാഹചര്യം ഉരുത്തിരിഞ്ഞു വന്നതിന് പിന്നില്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ തെറ്റായ സമീപനം ഹൈക്കമാന്‍റ് തിരിച്ചറിഞ്ഞതിന്‍റെ കൂടി സൂചനയാണ്.

സര്‍ക്കാരിനെതിരെ രാഷ്ട്രീയ മുതലെടുപ്പിന് തെറ്റായ വഴികള്‍ തേടിയിറങ്ങിയ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എ ഐ സി സി പിന്തുണയുണ്ടാകില്ലെന്ന് ഇതോടെ വ്യക്തമായി.

ആര്‍എസ്എസിനൊപ്പം സംഘര്‍ഷം രൂക്ഷമാക്കാന്‍ പമ്പയില്‍ കാത്തുനില്‍ക്കുന്ന കെ സുധാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എ ഐ സി സി നിലപാട് തിരിച്ചടിയായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here