മാനസിയെ കൊലപ്പെടുത്തിയത് ലൈംഗിക ബന്ധം നിഷേധിച്ചതിനാല്‍; കൊലയാളി പത്തൊമ്പതുകാരന്‍

മുംബൈ മോഡല്‍ മാനസിയുടെ മരണം ലൈംഗീകബന്ധം നിഷേധിച്ചിലുള്ള വൈരാഗ്യം മൂലമെന്ന് പത്തൊമ്പതുകാതുകാരനായ കൊലയാളി.

തിങ്കളാ‍ഴ്ചയായിരുന്നു മാനസി കൊല്ലപ്പെട്ടത്.രാജസ്ഥാന്‍ സ്വദേശിയായ മാനസി ദീക്ഷിദും മുസമില്‍ സയിദും ഇന്‍റര്‍നെറ്റ് വ‍ഴിയാണ് പരിചയത്തിലാകുന്നത്.

ഇതിനിടെ മാനസിയെ സന്ദര്‍ശിക്കുന്നതിനായി മാനസിയുടെ ഫ്ലാറ്റിലെത്തിയ മുസമ്മില്‍ മാനസിയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ഇതിന് വ‍ഴങ്ങാതിരുന്നപ്പോള്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

പെട്ടെന്നുള്ള പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. കൊലയ്ക്ക് ശേഷം മോഡലിനെ സ്യൂട്ട് കേസിലാക്കി വ‍ഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

പ്രദേശത്തെ സിസിടിവി ദൃസ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News