ശബരിമല മേൽശാന്തിയായി വി എൻ വാസുദേവൻ നമ്പുതിരിയും മാളികപ്പുറം മേൽശാന്തിയായി എം എൻ നാരായണൻ നമ്പുതിരിയേയും തെരഞ്ഞെടുത്തു

ശബരിമല മേൽശാന്തിയായി വി എൻ വാസുദേവൻ നമ്പുതിരിയും മാളികപ്പുറം മേൽശാന്തിയായി എം എൻ നാരായണൻ നമ്പുതിരിയേയും തെരഞ്ഞെടുത്തു. അടുത്ത ഒരു വർഷ കാലത്തേക്കാണ് കാലാവധി

രാവിലെ നടതുറന്ന് നിര്‍മ്മാല്യ ദർശനത്തിനും നെയ്യഭിക്ഷേകത്തിനും ശേഷമാണ് അടുത്ത ഒരു വർഷത്തെക്കുള്ള മേല്‍ശാന്തിമാരെ തെരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പിനുള്ള തെയ്യാറെടുപ്പുകൾ നടന്നത്.

മേല്‍ശാന്തി നറുക്കെടുപ്പിനായി പട്ടികയില്‍ ഇടം നേടിയ 9 ശാന്തിമാരുടെ പേരുകള്‍ ഒരു വെള്ളിക്കുടത്തിലും മറ്റെന്നിൽ മേൽശാന്തി എന്ന് എഴുതിയ ഒരു നറുക്കും ഇട്ടു വിഗ്രഹത്തിന് മുന്നിൽ തന്ത്രി പൂജിച്ച ശേഷം പന്തളം കൊട്ടാരത്തിലെ ഹൃഷികേഷ് എന്ന കുട്ടിയാണ് നറുക്ക് എടുത്തത്.

ആറാമത്തെടുത്ത നറുക്കിലാണ് വി എൻ വാസുദേവൻ നമ്പുതിരി തെരഞ്ഞെടുത്തത്.ബാംഗ്ലൂർ ശ്രീജലഹള്ളി അയ്യപ്പ ക്ഷേത്രത്തിലെ മേൽശാന്തിയാണ്.

തുടർന്ന് മാളികപ്പുറം ക്ഷേത്രത്തിന് മുന്നിൽ നടന്ന നറുക്കെടുപ്പിൽ കൊച്ച് മാളികപ്പുറം ദുർഗ രാംദാസാണ് എം എൻ നാരായണൻ നമ്പുതിരിയെ തെരഞ്ഞെടുത്തു ചെങ്ങന്നൂർ മാമ്പറ്റ ഇല്ലാഗംമാണ്.

അടുത്ത മണ്ഡല കാലം ആരംഭിക്കുന്ന നവംബർ പതിനാറിന് ഇരുമുടി കെട്ടുമായി പടിചവിട്ടും. തുടര്‍ന്ന് തന്ത്രി കണ്ഠര് രാജീവര് മേല്‍ശാന്തിമാരെ അഭിഷേകം നടത്തി, അവരോധിച്ച് അവരുടെ കൈപിടിച്ച് ക്ഷേത്ര ശ്രീകോവിലേക്ക് ആനയിക്കും.

തുടർന്ന് ശ്രീകോവിലിനുള്ളില്‍ വച്ച് മൂലമന്ത്രവും ചൊല്ലിക്കൊടുക്കും.പിന്നീട് നവംബര്‍ 17 ന് ശബരിമല ധര്‍മ്മശാസ്താക്ഷേത്ര നട തുറക്കുന്നത് പുതിയ മേല്‍ശാന്തിയായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News