നവകേരള നിര്‍മ്മിതിക്ക് ലുലുഗ്രൂപ്പ് ജീവനക്കാരുടെ പത്ത് കോടി

പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ലുലുഗ്രൂപ്പ് ജീവനക്കാർ 10 കോടി രൂപ നൽകി.

മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്താണ് ലുലു ഗ്രൂപ്പിലെ സീനിയർ മാനേജ്മെൻറ് ജീവനക്കാർ 10 കോടി രൂപ നൽകുന്നതെന്നു ലുലു ഗ്രൂപ്പ് കോർപ്പറേറ്റ് കമ്യൂണിക്കേഷൻ മാനേജർ നന്ദകുമാർ പറഞ്ഞു.

കേരളത്തിൻറെ പുനർനിർമാണത്തിന് പിന്തുണതേടി അബുദാബിയിൽ സംഘടിപ്പിച്ച ചടങ്ങിലാണ് നന്ദകുമാർ ഇക്കാര്യം അറിയിച്ചത്.

ഈ തുക ഉടൻ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകുമെന്നും നന്ദകുമാർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News