പ്രളയ ദുരിതത്തില്‍ കര കയറുന്ന കേരളത്തെ തകർക്കാൻ ആർക്കുമാകില്ല: മുഖ്യമന്ത്രി

പ്രളയ ദുരിതത്തില്‍ കര കയറുന്ന കേരളത്തെ തകർക്കാൻ ആർക്കുമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

യുഎഇയിൽ സന്ദർശനം നടത്തുന്ന മുഖ്യമന്ത്രി അബുദാബിയിൽ പ്രവാസി മലയാളി സമൂഹത്തോട് സംസാരിക്കുകയായിരുന്നു.

കേരളത്തിൻറെ പുനർ നിർമ്മാണത്തിനായി എല്ലാ പ്രവാസി മലയാളികളും ഒന്നിക്കണമെന്ന് അഭ്യർഥിച്ച മുഖ്യമന്ത്രി പിണറായി വിജയൻ നമ്മുടെ നാട് തകര്‍ക്കാന്‍ ആരു വിചാരിച്ചാലും സാധിക്കില്ലെന്ന് പറഞ്ഞു.

നമ്മുടെ ഭാവിക്കും കുഞ്ഞുങ്ങള്‍ക്കും വേണ്ടി നാം ഒന്നിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാടിനൊപ്പം നിൽക്കുമെന്ന മലയാളിയുടെ ബോധത്തെ ആരു വിചാരിച്ചാലും പിന്തിരിപ്പിക്കാൻ ആവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രളയക്കെടുതി അനുഭവിച്ച കേരളത്തിനു യുഎഇ ഭരണാധികാരികൾ നൽകിയ പിന്തുണക്ക് നന്ദി പറഞ്ഞ പിണറായി വിജയൻ യുഎഇ ഭരണാധികാരികളുടെ കേരളത്തോടുള്ള അദമ്യമായ സ്നേഹം 100 ബില്യൻ ഡോളറിനെക്കാളും വലുതാണെന്നും പറഞ്ഞു.

യുഎഇ ക്യാബിനറ്റ് സഹിഷ്ണുത കാര്യവകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.

അബുദാബി ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്‍ററിന്‍റെയും ലോക കേരളസഭയുടെയും ആഭിമുഖ്യത്തിലാണ് സമ്മേളനം സംഘടിപ്പിച്ചത്.

യുഎഇയുടെ വളർച്ചയിൽ മലയാളികളുടെ പങ്ക് വലുതാണെന്നും കേരള ജനത ജീവിക്കുന്നത് ഞങ്ങളുടെ ഹൃദയത്തിൽ ആണെന്നും ഉദ്ഘാടനപ്രസംഗത്തിൽ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ പറഞ്ഞു.

മലയാളികളുടെ ഒത്തൊരുമയിലൂടെ കേരളം പുനർനിർമ്മിക്കാൻ ആകുമെന്നും അതിന് എല്ലാ പിന്തുണയും ഉറപ്പുനൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നോർക്ക വൈസ് ചെയർമാൻ എംഎ യൂസഫലി യോഗത്തിൽ അധ്യക്ഷത വഹിച്ചു. നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഇളങ്കോവൻ, ഡോക്ടർ ബി ആർ ഷെട്ടി, സണ്ണി വർക്കി, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ്, ഐ എസ് സി പ്രസിഡണ്ട് രമേശ് പണിക്കർ, ലോക കേരള സഭ അംഗം കെ ബി മുരളി, കെ എസ് സി പ്രസിഡണ്ട് എ കെ ബീരാൻകുട്ടി എന്നിവർ പൊതു യോഗത്തിൽ സംബന്ധിച്ചു.

കേരളത്തിൻറെ പുനർനിർമാണത്തിന് ഒട്ടേറെ സഹായ വാഗ്ദാനങ്ങളും പ്രവാസിമലയാളികൾ ചടങ്ങിൽ നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News