മാധ്യമപ്രവര്‍ത്തക കവിത സന്നിധാനത്തേക്ക്; പൊലീസിന്‍റെ കനത്ത സുരക്ഷ

ആന്ധ്രാ സ്വദേശിനിയും മാധ്യമ പ്രവര്‍ത്തകയുമായ കവിത സന്നിധാനത്തേക്ക് യാത്ര തുടങ്ങി. ആന്ധ്രാ സ്വദേശിനിയായ മൊബൈല്‍ മാധ്യ പ്രവര്‍ത്തകയാണ് കവിത.

സന്നിധാനത്തെത്തി തനിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് അറിയിച്ചതോടെ പൊലീസ് സുരക്ഷയൊരുക്കുകയായിരുന്നു.

കനത്ത പൊലീസ് സുരക്ഷയിലാണ് കവിത മല കയറുന്നത്. ആന്ധ്രയില്‍ നിന്നുള്ള മോജോ ടിവിയുടെ ലേഖികയാണ് കവിത.

പൊലീസിന്‍റെ സുരക്ഷയില്‍ ഹെല്‍മെറ്റ് ഉള്‍പ്പെടെ ധരിച്ച് കൊണ്ടാണ് കവിത മല കയറുന്നത്. ഇരുമുടിക്കെട്ടുമായി കൊച്ചി സ്വദേശിയായ മറ്റൊരു ഈ കൂട്ടത്തില്‍ ഉണ്ട്. സ്ത്രീകള്‍ക്ക് ലഭിച്ച അവകാശങ്ങള്‍ സംരക്ഷിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് കവിത പറഞ്ഞു

ഇന്നലെ തന്നെ യുവതി റിപ്പോര്‍ട്ടിങ്ങിനായി എത്തിയ യുവതി പൊലീസ് നിര്‍ദേശ പ്രകാരമാണ് യാത്ര ഇന്നത്തേക്ക് മാറ്റിയത്.

ശബരിമലയിലെത്തുന്ന യുവതികള്‍ക്ക് സുരക്ഷയൊരുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന് കേന്ദ്രം ഇന്നലെ പറഞ്ഞിരുന്നു ഇതിന്‍റെ കൂടി പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് പൊലീസ് കവിതയ്ക്ക് നല്‍കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News