യുവതികള്‍ നടപ്പന്തലില്‍; കുട്ടികളെ നിരത്തി പ്രതിഷേധം; എെജി പ്രതിഷേധക്കാരുമായി സംസാരിക്കുന്നു

സുപ്രീം കോടകി വിധിയെ തുടര്‍ന്ന് സന്നിധാനത്തേക്ക് പുറപ്പെട്ട രണ്ട് സ്ത്രീകള്‍ സന്നിധാനത്തെത്തി. ആന്ധ്രാ സ്വദേശിയായ മാധ്യമ പ്രവര്‍ത്തകയും നടപ്പന്തലിലെത്തി.

പ്രതിഷേധക്കാരുമായി എെജി ശ്രീജിത്ത് സംസാരിക്കുകയാണ്. കുട്ടികളെ ഉള്‍പ്പെടെ നിരത്തിയാണ് നടപ്പന്തലില്‍ പ്രതിഷേക്കാര്‍ പൊലീസിനെ നേരിടുന്നത്.

അതുകൊണ്ട് തന്നെ അനുനയ നീക്കങ്ങള്‍ക്കാണ് എെജി ശ്രമം നടത്തുന്നത്. സുപ്രീം കോടതി വിധി നടപ്പിലാക്കാനാണ് ഞങ്ങള്‍ എത്തിയത്.

ബലപ്രയോഗം നടത്താന്‍ തയ്യാറല്ലെന്നും എെജി വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News