ശബരിമല ഭക്തരുടെ ഇടമാണ്; ആക്ടിവിസം കാണിക്കാനുള്ള ഇടമല്ല: മന്ത്രി കടകംപള്ളി

ശബരിമല ഭക്തരുടെ ഇടമാണ് ആക്ടവിസ്റ്റുകള്‍ക്ക് ശക്തി തെളിയിക്കാനുള്ള ഇടമല്ല അതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

ഏത് പ്രായത്തിലുള്ള ഭക്തര്‍ക്കും ശബരിമലയിലേക്ക് വരാം ഏതു പ്രായത്തിലുമുള്ള വിശ്വാസികള്‍ക്കും ശബരിമലയിലേക്ക് വരാം.

ശബരിമലയിലേക്ക് വരുന്നവരുടെ പശ്ചാത്തലം കൂടി പൊലീസ് പരിശോധിക്കണമെന്നും പ്രതിഷേധം കൊണ്ടല്ല വന്നവര്‍ ആക്ടിവിസ്ടുകളാണെന്ന് അറിഞ്ഞതോടെയാണ് വിഷയത്തില്‍ ഇടപെട്ടതെന്നും ദേവസ്വം മന്ത്രി പറഞ്ഞു.

മല കയറിയുള്ള ആക്ടവിസം വേണ്ട. വിശ്വാസികള്‍ക്ക് വരാനുളള സ്ഥലമാണ് ശബരിമലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം മല കയറാന്‍ വന്ന കൊച്ചി സ്വദേശിനിയുടെ വീട് ആക്രമിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. പൊലീസിനോട് പിന്മാറാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പൊലീസിന്റെ കനത്ത സുരക്ഷാ വലയത്തിലൂടെ ഹൈദരാബാദ് സ്വദേശിയായ കവിതയെന്ന മാധ്യമപ്രവര്‍ത്തകയും കൊച്ചി സ്വദേശിനിയായ യുവതിയുമാണ് നടപ്പന്തിലിന് സമീപം വന്നത്.

ദേവസ്വം മന്ത്രിയും ഡിജിപിയും നിര്‍ദേശിച്ചതോടെ പൊലീസ് പിന്മാറുന്നതിന് തീരുമാനിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News