കാവ്യ അമ്മയായി; സന്തോഷം പങ്കുവച്ച് ദിലീപ്

കൊച്ചി: പിതാവായ സന്തോഷം ആരാധകരുമായി പങ്കുവച്ച് നടന്‍ ദിലീപ്.

വിജയദശമി ദിനത്തില്‍ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നുവെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നും ദിലീപ് പറഞ്ഞു.

ദിലീപിന്റെ വാക്കുകള്‍:

പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തില്‍ എന്റെ കുടുംബത്തില്‍ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു.അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

നിങ്ങളുടെ സ്‌നേഹവും പ്രാര്‍ത്ഥനയും എന്നും ഞങ്ങള്‍ക്കൊപ്പമുണ്ടാവണം

സ്‌നേഹത്തോടെ,
കാവ്യ
ദിലീപ്

2016ലായിരുന്നു ദിലീപിന്റെയും കാവ്യയുടെയും വിവാഹം. അടുത്തിടെ കാവ്യയുടെ ബേബി ഷവര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News