അറ്റ് ലസ് രാമചന്ദ്രൻ മുഖ്യമന്ത്രി പിണറായിയെ സന്ദര്‍ശിച്ചു; കൂടിക്കാഴ്ച ഏറെ ആഹ്ളാദകരമായിരുന്നുവെന്ന് രാമചന്ദ്രൻ

അറ്റ്ലസ് രാമചന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. നവ കേരള നിർമ്മിതിക്കായി പ്രവാസികളുടെ പിന്തുണ തേടി യുഎഇയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശനം നടത്തുകയാണ്.

ഇതിനിടയിലാണ് അറ്റ്ലസ് രാമചന്ദ്രൻ മുഖ്യമന്ത്രിയെ കണ്ടത്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഏറെ ആഹ്ളാദകരമായിരുന്നുവെന്ന് അറ്റ്ലസ് രാമചന്ദ്രൻ പറഞ്ഞു.

അറ്റ്ലസ് രാമചന്ദ്രന്റെ ഭാര്യ ഇന്ദിരയും രാമചന്ദ്രനോടൊപ്പമുണ്ടായിരുന്നു.

മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ്,ഡോ. ആസാദ് മൂപ്പൻ എന്നിവർ മുഖ്യമന്ത്രിയോടാപ്പമുണ്ടായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here