നോ ബോള്‍ എറിയാത്ത സ്പിന്നര്‍; അപൂര്‍വ റെക്കോഡ് ബുക്കിലെ ആറാം താരം

യുഎഇയില്‍ പാക്കിസ്ഥാനെതിരെ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ അപൂര്‍വ റെക്കോര്‍ഡുമായി ഓസ്ട്രേലിയന്‍ സ്പിന്നര്‍ നഥാന്‍ ലിയോണ്‍. ടെസ്റ്റ് കരിയറിലെ 20,000-മത്തെ പന്തെറിഞ്ഞ ലിയോണ്‍ ഒരു തവണ പോലും നോ ബോള്‍ എറിഞ്ഞിട്ടില്ല. ടെസ്റ്റില്‍ ഈ റെക്കോഡ് നേടുന്ന ആറാമത്തെ ബൗളറാണ് ലിയോണ്‍.

ഇന്ത്യയുടെ കപില്‍ ദേവ്, ഇയാന്‍ ബോതം (ഇംഗ്ലണ്ട്), ഇമ്രാന്‍ ഖാന് (പാകിസ്ഥാന്‍)‍, ഡെന്നിസ് ലില്ലി (ഓസ്ട്രേലിയ), ലാന്‍സ് ഗിബ്സ് (വെസ്റ്റിന്‍ഡീസ്) എന്നിവരാണ് ഈ ചരിത്രനേട്ടത്തില്‍ ലിയോണിന്‍റെ മുന്‍ഗാമികള്‍.

രണ്ടാം ടെസ്റ്റില്‍ രണ്ട് ഇന്നിങ്ങ്സിലുമായി ലിയോണ്‍ എട്ട് വിക്കറ്റ് വീ‍ഴ്ത്തിയിരുന്നു. ആദ്യ ഇന്നിംഗ്സില്‍ നാലു വിക്കറ്റ് വീഴ്ത്തിയതോടെ ലിയോണ്‍ ഓസ്ട്രേലിയയുടെ നാലാമത്തെ വലിയ വിക്കറ്റ് വേട്ടക്കാരനായും മാറി. 316 വിക്കറ്റാണ് ലിയോണിന്‍റെ പേരിലുള്ളത്.

313 വിക്കറ്റെടുത്തിട്ടുള്ള മിച്ചല്‍ ജോണ്‍സണെയാണ് ലിയോണ്‍ മറികടന്നത്. ഷെയ്ന്‍ വോണ്‍(708), ഗ്ലെന്‍ മക്‌ഗ്രാത്ത്(563), ഡെന്നിസ് ലില്ലി(355) എന്നിവരാണ് ലിയോണിന്‍റെ മുന്നിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News