ഓസീസിനെ ചുരുട്ടിക്കെട്ടി പാകിസ്താന്‍; വമ്പന്‍ തോല്‍വിയോടെ പരമ്പര അടിയറവെച്ച് ഓസീസ്

പാകിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് വമ്പന്‍ തോല്‍വി. പഞ്ചദിന ടെസ്റ്റിന്‍റെ നാലാം ദിവസം തന്നെ പാകിസ്ഥാന്‍ ഓസ്ട്രേലിയയെ 373 റണ്‍സിന് തോല്‍പ്പിച്ചു. സ്കോര്‍ പാകിസ്ഥാന്‍ ഒന്നാം ഇന്നിങ്ങ്സ് 282, രണ്ടാം ഇന്നിങ്ങ്സില്‍ 9ന് 400 ഡിക്ലയേര്‍ഡ്.

ഓസ്ട്രേലിയ ഒന്നാം ഇന്നിങ്ങ്സില്‍ 145, രണ്ടാം ഇന്നിങ്ങ്സില്‍ 164ന് പുറത്ത്. ആദ്യ ടെസ്റ്റിലേതിനു സമാനമായ ചെറുത്തുനില്‍പ്പ് ഓസ്ട്രേലിയയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന ആരാധക പ്രതീക്ഷ അസ്ഥാനത്തായതോടെ രണ്ട് മത്സരങ്ങളുടെ പരമ്പര പാകിസ്ഥാന്‍ 1-0ത്തിന് സ്വന്തമാക്കി. ഓസ്ട്രേലിയയുടെ ചരിത്രത്തിലെ നാലാമത്തെ വലിയ തോല്‍വിയാണിത്.

538 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ ഓസീസിന് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ഷോണ്‍ മാര്‍ഷിന്‍റെ വിക്കറ്റ് നഷ്ടമായിരുന്നു. ആരോണ്‍ ഫിഞ്ച്, ട്രാവിസ് ഹെഡ്, മിച്ചല്‍ സ്റ്റാര്‍ച്ച്, മാര്‍നസ് ലബുസാചാങ് എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. പാകിസ്ഥാനുവേണ്ടി രണ്ട് ഇന്നിങ്ങ്സിലും 5 വിക്കറ്റ് വീതം വീ‍ഴ്ത്തിയ മുഹമ്മദ് അബ്ബാസാണ് മാന്‍ ഓഫ് ദ മാച്ച്.

നേരത്തെ 137 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയ പാകിസ്ഥാന്‍ രണ്ടാം ഇന്നിങ്‌സില്‍ ഒന്‍പതിന് 400 റണ്‍സ് എന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
പാകിസ്ഥാനുവേണ്ടി ഫഖര്‍ സമാന്‍ (66), അസ്ഹര്‍ അലി (64), നായകന്‍ സര്‍ഫ്രാസ് അഹമ്മദ് (81) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി.

പാക് താരം ബാബര്‍ അസമിന് ഒരു റണ്‍സകലെ സെഞ്ചുറി നഷ്ടമാകുകയും ചെയ്തു. 99 റണ്‍സെടുത്തു നില്‍ക്കെ അസമിനെ മിച്ചല്‍ മാര്‍ഷ് വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ഓസീസിനായി ലിയോണ്‍ നാലു വിക്കറ്റ് വീഴ്ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News