കേരളത്തിന്റെ പുനർ നിർമ്മാണത്തിന് പ്രവാസി മലയാളികൾ നല്‍കുന്നത് വലിയ സഹായം; മുഖ്യമന്ത്രി പിണറായി

കേരളത്തിന്റെ പുനർ നിർമ്മാണത്തിന് പ്രവാസി മലയാളികൾ സഹായം നല്‍കുന്നത് വലിയ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദേശ രാജ്യങ്ങളിലെ സ്ഥാപനങ്ങളിൽ ജോലി ചെയ്യു൬ മലയാളികൾ സാലറി ചലഞ്ച് ഏറ്റെടുക്കുന്നു. സഹായം എത്ര ചെറുതായാലും വലുതായാലും എല്ലാവരും പങ്കാളികളാകണം.

കേരളത്തിന്റെ പുനർ നിർമ്മാണവുമായി ബന്ധപ്പെട്ട നിക്ഷേപ അവസരങ്ങൾ പ്രവാസികൾ ഉപയോഗപ്പെടുത്തണം. യു.എ. ഇ ഭരണാധികാരികൾ നല്ല പിന്തുണയാണ് നൽകിയത്. ചാരിറ്റി സംഘടനകൾക്ക് കേരളത്തിന് സഹായം നൽകുന്നതിന് തടസമില്ല. ഇത്തരത്തിലുള്ള പല സംഘടനകളെയും കണ്ടു സംസാരിച്ചിരുനുവെന്നും പിണറായി വിജയൻ പറഞ്ഞു.

നവ കേരള നിർമ്മാണത്തിനായി പിന്തുണ തേടി ദുബായിൽ ഇന്ത്യൻ ബിസിനസ് പ്രൊഫഷണൽ കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു
മുഖ്യമന്ത്രി പിണറായി വിജയൻ.

പ്രിൻസിപ്പൽ സെക്രട്ടറി ഇളങ്കോവൻ, നോർക്ക വൈസ് ചെയർമാൻ എം.എ. യൂസഫലി , മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, ഡോ. ബി.ആർ ഷെട്ടി , ഡോക്ടർ ആസാദ് മൂപ്പൻ , നോർക്ക ഡയറകടർ ഒ.വി. മുസതഫ , റീജൻസി ഗ്രൂപ്പ് ചെയർമാൻ ഷംസുദ്ദീൻ ബിൻ മുഹ്യുദ്ധീൻ, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News