ചെന്നിത്തലയെ തള്ളി മുല്ലപ്പള്ളി;’ശബരിമലയിലെ പ്രതിഷേധക്കാർ വിശ്വാസികളല്ല; സംഘപരിവാർ ശ്രമം ശബരിമലയിൽ അയോധ്യ ആവർത്തിക്കല്‍’

ശബരിമലയിൽ നടക്കുന്ന പ്രതിഷേധത്തെ വിമർശിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ശബരിമലയിലെ പ്രതിഷേധക്കാർ വിശ്വാസികളല്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു.

ബോധപൂർവം സംഘർഷം ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.വിശ്വാസികൾ രാഷ്ട്രീയ പാർട്ടികളുടെ കരുക്കൾ ആകരുത്. ശബരിമലയിൽ അയോധ്യ ആവർത്തിക്കാനാണ് സംഘപരിവാർ ശ്രമം. ആ ശ്രമത്തിന് വിശ്വാസികൾ പിന്തുണ നൽകരുതെന്നും മുല്ലപ്പള്ളി കണ്ണൂരിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News