അമൃത്‍സറില്‍ ട്രെയിന്‍ ആളുകള്‍ക്കിടയിലേക്ക് പാഞ്ഞു കയറി; 60 മരണം; മരണസംഖ്യ ഉയരുന്നു

പഞ്ചാബ്: പഞ്ചാബിലെ അമൃതസറില്‍ വന്‍ ട്രെയിന്‍ അപകടം.ദസറ ആഘോഷത്തിനിടെ ആള്‍ക്കുട്ടത്തിലേയ്ക്ക് ട്രൈയിന്‍ ഇടിച്ച് കയറി. മരണ സഖ്യം അറുപതിലേറെയായി. മൃതശരീരങ്ങള്‍ ചിന്ന്ഭിന്നമായ നിലയില്‍.

രാവണ കോലം കത്തിക്കുന്ന ശബ്ദഘോഷത്തിനിടെ ട്രെയിന്‍ വരുന്നത് അറിഞ്ഞില്ലെന്ന് ദൃക്‌സാക്ഷികള്‍. അതിദാരുണമായ സംഭവ വികാസമാണ് അമൃതസറിലെ ജോധ ഫടക്ക് മേഖലയില്‍ ഉണ്ടായത്.

ദസറ ആഘോഷങ്ങളുടെ ഭാഗമായി റയില്‍വേ പാളത്തിന് സമീപം രാവണ കോലം കത്തിക്കുന്ന ചടങ്ങ് കണ്ട് നില്‍ക്കുകയായിരുന്ന ആയിരങ്ങള്‍. കോലത്തിനുള്ളിലെ പടക്കം പൊട്ടിത്തെറിക്കുന്ന ശബ്ദത്തില്‍ പാളത്തിലൂടെ ഇരച്ചെത്തിയ ട്രെയിന്‍ ആരും കണ്ടില്ല.പാളത്തിലുണ്ടായിരുന്നവര്‍ ചിന്നഭിന്നമായി പോയെന്ന് ദൃശ്യങ്ങളില്‍ കാണാം. ഇരുനൂറിലേറെ പേര്‍ക്ക് പരുക്കുണ്ട്.

മരണസഖ്യ വര്‍ദ്ധിക്കുന്നു.പഠാന്‍കോട്ടിന്‍ നിന്നും അമൃതസറിലേയ്ക്ക് വന്ന ജലന്തര്‍ എക്‌സ്പ്രസാണ് അപകട കാരണമായത്. രാവണകോലത്തിലെ പടക്കം പൊട്ടുന്നതില്‍ നിന്നും ഓടി മാറാന്‍ ശ്രമിച്ചവരും റയില്‍വേ പാളത്തിലാണ് എത്തിയത്.

വടക്കേന്ത്യയിലെ വലിയ ആഘോഷങ്ങളിലൊന്നാണ് ദസറ.സംഭവത്തില്‍ പ്രധാനമന്ത്രി അതീവ ദുഖം രേഖപ്പെടുത്തി. സംസ്ഥാനത്തിന് വേണ്ട എല്ലാ അടിയന്തര സഹായവും നല്‍കാന്‍ നിര്‍ദേശിച്ചതായി മോദി ട്വീറ്റ് ചെയ്തു.റയില്‍വേ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി

.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News