നിരോധനാജ്ഞ ലംഘിച്ച് സമരം ചെയ്ത് അറസ്റ്റിലായവരിൽ നിന്ന് പിടിച്ചെടുത്തത് വ്യാജ ഇരുമുടികെട്ടുകൾ;7 യുവമോർച്ചാ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു

പമ്പയിൽ നിരോധനാജ്ഞ ലംഘിച്ച് സമരം ചെയ്ത് അറസ്റ്റിലായവരിൽ നിന്ന് വ്യാജ ഇരുമുടികെട്ടുകൾ പോലീസ് പിടിച്ചെടുത്തു.7യുവമോർച്ചാ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു.

നിരോധനാജ്ഞ ലംഘിച്ച് യുവമോർച്ചാ പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി സമരം തുടങ്ങിയതോടെ പോലീസ് ഇവരെ അറസ്റ്റുചെയ്ത് നീക്കി. തുടർന്ന് യുവമോർച്ചാ പ്രവർത്തകർ കയ്യിൽ കരുതിയിരുന്ന ഇരുമുടിക്കെട്ട് പരിശോധിച്ചപ്പോൾ അവലും മലരും മാത്രമാണ് ഉണ്ടായിരുന്നത്.

വ്യാജ ഇരുമുടികെട്ട് പോലീസ് തൊണ്ടിമുതലായി ശേഖരിച്ചു.സംഭവത്തിൽ പമ്പ പോലീസ് കേസെടുത്തു.സമരം ചെയ്ത പ്രതികളെ പോലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.അതേ സമയം ഇരുമുടികെട്ടിന്റെ മാഹാത്മ്യം ആചാരത്തിന്റെ കൂടി ഭാഗമാണെന്ന് പമ്പ മേൽശാന്തിമാർ പറഞ്ഞു

നെയ്തേങ്ങ ഇല്ലാത്ത ഇരുമുടി കെട്ടിനെ ഇരുമുടികെട്ടായി കരുതാനാവില്ലെന്നും ആചാരലംഘനമാണെന്നും ഇരുമുടി നിറയ്ക്കുന്ന പരികർമ്മികൾ ചൂണ്ടികാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News