മഞ്ചേശ്വരം എംഎല്‍എ പിബി അബ്ദുള്‍ റസാഖ് അന്തരിച്ചു

മഞ്ചേശ്വരം: മഞ്ചേശ്വരം എംഎല്‍എയും മുസ്‌ലിം ലീഗ് നേതാവുമായ പി.ബി അബ്ദുള്‍ റസാഖ് അന്തരിച്ചു.61 വയസ്സായിരുന്നു.

അസുഖത്തെ തുടര്‍ന്ന് കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റാണ്.

കടുത്ത പോരാട്ടത്തിനൊടുവില്‍ മഞ്ചേശ്വരത്ത് ബിജെപി നേതാവ് കെ സുരേന്ദ്രനെ പരാജയപ്പെടുത്തിയാണ് റസാഖ് നിയമസഭയിലെത്തിയത്.

കേവലം 89 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് തിരുമറി ആരോപണമുന്നയിച്ച് ബിജെപി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുമ്പോഴാണ് റസാഖിന്റെ മരണം സംഭവിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here