വാഷ്ങ്ടണ്‍ പോസ്റ്റ് ലേഖകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടതു തന്നെ. തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ നിന്ന് കാണാതായ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടിരിക്കാമെന്ന് അമേരിക്ക.

ഖഷോഗിയുടെ തിരോധാനത്തില്‍ സൗദിക്കെതിരെ കനത്ത വിമര്‍ശനവുമായി ഇതാദ്യമായാണ് അമേരിക്ക രംഗത്തുവരുന്നത്.

അതേസമയം തുര്‍ക്കി പൊലീസ് ഖഷോഗിക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. ഇതുവരെയുള്ള കാര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ അദ്ദേഹം കൊല്ലപ്പെട്ടതായാണ് കണക്കാക്കാനാവുന്നത് അങ്ങനെയെങ്കില്‍ സൗദി വലിയ വില നല്‍കേണ്ടിവരുമെന്ന് ട്രംപ് പറഞ്ഞു.

ഖഷോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സൗദിക്ക് മേല്‍ സമ്മര്‍ദം ഏറുന്ന സാഹചര്യത്തിലാണ് ട്രംപിന്‍റെ പ്രതികരണം.

അതേസമയം ജമാല്‍ ഖഷോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി തുര്‍ക്കിയിലെ സൗദി എംബസിയിലും അംബാസിഡറുടെ വസതിയിസലും തുര്‍ക്കി പൊലീസ്തിരച്ചില്‍ നടത്തി.

സൗദി ഭരണകൂടത്തിന്റെ കടുത്ത വിമര്‍ശകനായ ജമാല്‍ ഖഷോഗ്ഗിയെ ഈ മാസം രണ്ടാം തിയതിയാണ് ഇസ്താംബുള്ളിലെ സൗദി കോണ്‍സുലേറ്റില്‍ നിന്ന് കാണാതായത്