ശബരിമല: എഎെസിസി നിലപാട് സുധാകരന്‍റെ മുതലെടുപ്പ് രാഷ്ട്രീയത്തിനുള്ള തിരിച്ചടി

ശബരിമല വിഷയത്തില്‍ തീവ്ര സമരം വേണ്ടെന്ന ഹൈക്കമാന്‍റ് നിലപാട് കെ സുധാകരന്റെ മുതലെടുപ്പ് ശ്രമം തിരിച്ചറിഞ്ഞതിനാല്‍.

തീവ്ര സമരം വേണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടത് വ്യക്തിപരമായ രാഷ്ട്രീയ വളര്‍ച്ചയ്ക്കും ബിജെപിയുടെ ബി ടീമായി കോണ്‍ഗ്രസിനെ മാറ്റാനും.

ഇത് കെപിസിസിയിലെ ഒരു വിഭാഗം തിരിച്ചറിയുകയും ഹൈക്കമാന്റിനെ അറിയിക്കുകയും ചെയ്തു.

പ്രത്യക്ഷ സമരം വേണമെന്ന സുധാകരന്റെ ആവശ്യത്തിന് ഹൈക്കമാന്റ് അനുമതി നല്‍കാഞ്ഞത് മറ്റ് കെപിസിസി നേതാക്കള്‍ക്ക് താല്‍പര്യം ഇല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചതോടെ.

സുധാകരന്റെ പിടിവാശികള്‍ക്ക് വഴങ്ങിയാല്‍ പാര്‍ട്ടിയെതന്നെ സുധാകരന്‍ ബിജെപിക്ക് പണയം വയ്ക്കുമെന്ന് എഐസിസി തിരിച്ചറിഞ്ഞതിന്റെ തെളിവാണ് കൊടിപിടിച്ച് സമരം വേണ്ടെന്ന തീരുമാനത്തിന് പിന്നില്‍.

ശബരിമല വിഷയത്തില്‍ കൊടിപിടിച്ച് തീവ്ര സമരം വേണമെന്ന കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്റെ കടുംപിടുത്തമാണ് സംസ്ഥാന നേതാക്കളെ രാഹുല്‍ ഗാന്ധിയുടെ മുന്നിലെത്തിച്ചത്.

കലാപമുണ്ടാക്കുന്ന ബിജെപി ആര്‍എസ്എസ് ശ്രമങ്ങള്‍ക്ക് കോണ്‍ഗ്രസിനെ തുടര്‍ന്നും പങ്കാളിയാക്കുക, ശബരിമല വിഷയത്തെ വ്യക്തിപരമായ രാഷ്ട്രീയ വളര്‍ച്ചയ്ക്കുപയോഗിക്കുക, കൊടിപിടിച്ച് സമരം വേണമെന്ന കെ സുധാകരന്റെ കടുംപിടുത്തം ഇക്കാരണങ്ങള്‍ കൊണ്ടായിരുന്നു.

എഐസിസി അനുമതി ലഭിച്ചാല്‍ കെ.സുധാകരന്‍ നിരാഹാരസമരം ആരംഭിക്കുമെന്നും സൂചനയുണ്ടായിരുന്നു.

ഇത് വഴി പാര്‍ട്ടിയില്‍ കരുത്ത് നേടാന്‍ സുധാകരന്‍ ലക്ഷ്യം വച്ചു. എന്നാല്‍ വളഞ്ഞ വഴിയിലൂടെ പാര്‍ട്ടിയില്‍ കരുത്ത് നേടാനുള്ള സുധാകരന്റെ ശ്രമത്തിന് വഴങ്ങിക്കൊടുക്കേണ്ട എന്ന് കേരളത്തിലെതന്നെ നേതാക്കള്‍ ഹൈക്കമാന്റിനെ അറിയിച്ചു.

സമരം വേണമെന്ന സുധാകരന്റെ നിലപാട് ബിജെപി നിലപാടിന് തുല്യമാണെന്നും നേതാക്കള്‍ ഹൈക്കമാന്റിനെ അറിയിച്ചതോടെ ശബരിമല വിഷയത്തിലെ കോണ്‍ഗ്രസിന്റെ സമരസാധ്യത ഇല്ലാതായി.

സമരത്തിനിറങ്ങിയാല്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാകില്ല. നേട്ടമുണ്ടാക്കുക സുധാകരന്‍ മാത്രമായിരിക്കും.

ഇത് മുല്ലപ്പള്ളിയും കൂട്ടരും തിരിച്ചറിഞ്ഞതോടെ സുധാകരനെ ഒതുക്കാന്‍ സമരം വേണ്ടെന്നതാണ് നല്ലതെന്ന് കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു.

ഏതായാലും വിഷയത്തില്‍ സുധാകരന്റെ നീക്കങ്ങള്‍ക്ക് പാര്‍ട്ടിയിലെ പ്രബല വിഭാഗത്തിന്റെ പിന്തുണ ഇല്ലെന്ന് ഇതോടെ വ്യക്തമായി.

ബിജെപിയില്‍ പോകുമെന്ന് ഭീഷണി മുഴക്കി ആവശ്യങ്ങള്‍ നേടിയെടുക്കുന്ന സുധാകരന്റെ രീതിക്ക് വഴങ്ങിയാല്‍ പാര്‍ട്ടിയെതന്നെ സുധാകരന്‍ ബിജെപിക്ക് പണയം വയ്ക്കും. ഇത് എഐസിസി തിരിച്ചറിഞ്ഞതിന്റെ സൂചനയാണ് പ്രത്യക്ഷ സമരം വേണ്ടെന്ന തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News