പഞ്ചാബ് ട്രെയ്ന്‍ അപകടം: മരണം 59 ആയി 39 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞില്ല

പഞ്ചാബ് ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 59 ആയി. ചിന്നഭിനമായതിനാല്‍ 39 മൃതശരീരങ്ങള്‍ തിരിച്ചറിഞ്ഞില്ല.

നൂറിലേറെ പേര്‍ പരിക്ക് പറ്റ് ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണത്തിന് പഞ്ചാബ് സര്‍ക്കാര്‍ ഉത്തരവിട്ടു.

കേന്ദ്ര റയില്‍ ബോര്‍ഡാണ് അപകടത്തിന് ഉത്തരവാദിയെന്ന് കോണ്ഗ്രസ്. അനുമതി ഇല്ലാത്ത സ്ഥലത്ത് ആഘോഷം നടത്തിയ കോണ്‍ഗ്രസ് മറുപടി നല്‍കണമെന്ന് ബിജെപി തിരിച്ചടിച്ചു.

മുന്‍ ക്രിക്കറ്റ് താരവും കോണ്‍ഗ്രസ് നേതാവുമായ നവജോത് സിദ്ധുവിന്റെ ഭാര്യയാണ് ചടങ്ങ് സംഘടിപ്പിച്ചതെന്നും ബിജെപി കുറ്റപ്പെടുത്തി.

ഈ വര്‍ഷം രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിന്‍ അപകടമാണ് അമൃതസറിലുണ്ടായത്. ദസറ ആഘോഷങ്ങള്‍ക്കിടയിലേയ്ക്ക് ഇടിച്ച് കയറി അപകടമുണ്ടാക്കിയ ജലന്തര്‍ എക്‌സ്പ്രസിന് പിന്നാലെ സംഭവ സമയത്ത് തൊട്ടടുത്ത പാളത്തിലൂടെ മറ്റൊരു ട്രെയിന്‍ കൂടി പാഞ്ഞ് പോയെന്ന് ദൃകാസാക്ഷികള്‍ ചൂണ്ടികാട്ടുന്നു.

ഇത് മൃതശരീരങ്ങള്‍ ചിന്നഭിന്നമാക്കി കളഞ്ഞു. ഇത് കാരണം 39 മൃതശരീരങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല.

ഇത് വരെ പരിക്കേറ്റവരുടെ എണ്ണം നൂറിനടുത്ത് എത്തി. മരണസഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. അപകടത്തെക്കുറിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍സിങ്ങ് അന്വേഷണത്തിന് ഉത്തരവിട്ടു.

ആഘോഷ സ്ഥലത്ത് കൂടി പോകുമ്പോള്‍ ട്രെയിന്‍ വേഗത കുറയ്ക്കണമെന്ന ചട്ടം പാലിക്കപ്പെട്ടില്ലെന്ന് പഞ്ചാബ് സര്‍ക്കാര്‍ കുറ്റപ്പെടുത്തുന്നു.

എന്നാല്‍ അപകടകാരണം റയില്‍വേ അല്ലെന്ന് നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. റയില്‍വേ പാളത്തിന് സമീപം ആഘോഷങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടില്ല.

ഇവിടെ ദസറ സംഘടിപ്പിച്ച കോണ്‍ഗ്രസാണ് അപകടത്തിന് ഉത്തരവാദി. മുന്‍ ക്രിക്കറ്റ് താരവും കോണ്‍ഗ്രസിന്റെ പഞ്ചാബ് മന്ത്രിയുമായ നവജോദ് സിദ്ധുവിന്റെ ഭാര്യ നവ്‌ജോത് കൗറിനെതിരേയും ആരോപണം ഉയരുന്നു.

നവജോത് കൗര്‍ സംഘടിപ്പിച്ച ആഘോഷത്തിലാണ് അപകടമുണ്ടായത്. ഇതിന് പിന്നാലെ കൗര്‍ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടെന്നും ബിജെപി കുറ്റപ്പെടുത്തി.

എന്നാല്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ച നവജോത് സിദ്ധു ആരോപണങ്ങള്‍ തള്ളി കളഞ്ഞു. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ രാഷ്ട്രിയ പാര്‍ടികള്‍ നിറുത്തണമെന്ന് അദേഹം ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News