നിലയ്ക്കലില്‍ മനപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാന്‍ സംഘപരിവാര്‍ ശ്രമം; നിരോധനാജ്ഞ ലംഘിച്ച ബിജെപി നേതാക്കള്‍ അറസ്റ്റില്‍

പത്തനംതിട്ട: നിലയ്ക്കലില്‍ നിരോധാനാജ്ഞ ലംഘിച്ച് സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ച ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്തു.

എഎന്‍ രാധാകൃഷ്ണന്‍, ജെആര്‍ പത്മകുമാര്‍ തുടങ്ങി പത്തോളം പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

അയ്യപ്പഭക്തന്മാരുടെ വേഷത്തില്‍ പൊലീസിന്റെ കണ്ണില്‍പ്പെടാതെയാണ് ഇവര്‍ നിലയ്ക്കലില്‍ എത്തിയത്.

മുഖ്യമന്ത്രിക്കെതിരെയും ദേവസ്വം മന്ത്രിക്കെതിരെയും മുദ്രാവാക്യം മുഴക്കിയതോടെയാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഇവരെ നിലയ്ക്കല്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചു.

പമ്പ, സന്നിധാനം, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളിലെ നിരോധനാജ്ഞ മൂന്ന് ദിവസം കൂടി നീട്ടിയിരുന്നു. കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിരുന്ന നിലയ്ക്കലില്‍ ഇന്ന് ഉച്ചയ്ക്ക് 2 മണിക്കായിരുന്നു സംഭവം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News