95ന്‍റെ നിറവിൽ സഖാവ് വി. എസ്

95ന്‍റെ നിറവിൽ വിഎസ്.അച്യുതാനന്ദൻ. ഔദ്യോഗിക വസതിയിൽ ഭാര്യക്കും മകനുമൊപ്പം കേക്ക് മുറിച്ചാതായിരുന്നു ആഘോഷം. സീതാറാം യെച്ചൂരി, എ.കെ ആന്‍റണിയും ഉൾപ്പെടെ രാഷ്ട്രീയ വ്യത്യാസമില്ലാതെ വി.എസ്സിന് ആശംസകൾ നേർന്നു.

വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന ഏവരുടെയും പ്രിയ വി.എസ്സിന് 95ാം പിറന്നാൾ ദിനത്തിലും പതിവ് ദിനചര്യങ്ങൾക്ക് മാറ്റമുണ്ടായില്ല. ആഘോഷങ്ങളില്ലാതെയായിരുന്നു ഇത്തവണത്തെയും പിറന്നാള്‍. ഔദ്യോഗിക വസതിയിൽ ഭാര്യക്കും മകനുമൊപ്പം കേക്ക് മുറിച്ചാതായിരുന്നു ആഘോഷം.

ആശംസകൾ നേരാനെത്തിയവർക്കും മാധ്യമപ്രവർത്തകർക്കും ഓരോ ഗ്ലാസ് പായസം നൽകി. പിന്നെ ചില പിറന്നാൾ സമ്മാനങ്ങൾ അദ്ദേഹം സ്വീകരിച്ചു.

ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനായ വി.എസ്സിന്‍റെ ഔദ്യോഗികവസതിലെത്തിയ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നിൽ നിറ പുഞ്ചിരിയും നന്ദിയുമായിരുന്നു അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത്.

വി.എസ്സിനുള്ള ആശംസകളിലും പതിവ് തെറ്റിയില്ല. പിറന്നാൾ ദിനത്തിൽ ആദ്യം തന്നെ CPI(M) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആശംസകൾ നേരുന്ന ഫോൺ. പിന്നീട് എ.കെ ആന്‍റണി, മറ്റ് മന്ത്രിമാർ എന്നിവരും വി.എസ്സിന് ആശംസകൾ നേർന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News