ലൈംഗികാരോപണം: സ്വന്തം ലിംഗം മുറിച്ച് 28കാരന്‍ സന്യാസി

സ്വന്തം ലിംഗം മറിച്ച് പ്രതിഷേധവുമായി ലഖ്‌നൗ സ്വദേശി സന്യാസിയാണ് രംഗത്തെത്തിയിരിക്കുന്നത്.

തനിക്കെതിരെ ഒരു സ്ത്രീയുമായി ലൈംഗികാരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് ഉത്തര്‍പ്രദേശ് ഭംന്ന സ്വദേശി മദനി ബാബ സ്വന്തം ലിംഗം മുറിച്ച് മാറ്റിയത്.

രക്തസ്രാവത്തെ തുടര്‍ന്ന് ബാബയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ തനിക്കെതിരെ ഒരു വിഭാഗം ആളുകള്‍ നടത്തിയ നുണപ്രചരണമാണ് ലൈംഗികാരോപണം.

താന്‍ പ്രദേശത്ത് ഒരു ആശ്രമം തുടങ്ങാന്‍ ആഗ്രഹിച്ചിരുന്നുവെന്നും അത് അവര്‍ തടഞ്ഞിരുന്നുവെന്നും ബാബ പറഞ്ഞു.

ഇത്തരക്കാരുടെ നുണപ്രചരണങ്ങള്‍ക്കുള്ള ശക്തമായ പ്രതിഷേധമാണ് തന്റെ പ്രവര്‍ത്തിയെന്നും ബാബ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News