കലയിലൂടെ അതിജീവനത്തിലേക്ക്; കേരളവർമ്മ അഭ്യർത്ഥിക്കുന്നു. “ചിത്രത്തോണി വിജയിപ്പിക്കുക“

പ്രളയ ബാധിത കേരളത്തിന് ഒരു കൈത്താങ് ആവുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെ പ്രശസ്ത ചിത്രകാരന്മാരുടെ രചനകൾ വിറ്റ് ഒരു തുക സമ്പാദിക്കാനുള്ള ശ്രമമാണ് കേരള വർമ്മ കോളേജ് നടത്തുന്നത്.

Support flood affected keralavarmans എന്ന പ്രോജക്റ്റിന്റെ ഭാഗമായി നടത്തിയ ചിത്രത്തോണി രണ്ടാം ഘട്ടം നേരത്തെ പിന്നിട്ടിരുന്നു.ഇതിന്റെ ഒന്നാം ഘട്ടം സെപ്റ്റംബർ 29-ന് കേരളവർമ്മ കോളേജിൽ പ്രശസ്തരായ ആർട്ടിസ്റ്റുകൾ ചിത്രം വരച്ചുകൊണ്ടാണ് ആരംഭിച്ചത്.

അന്ന് ചിത്രത്തോണിയിൽ പങ്കെടുത്തത് സത്യപാൽ,കൃഷ്ണകുമാർ,പ്രേംജി,അനിത,ആന്റോ ജോർജ്, മാർട്ടിൻ,ജിബു,ശാന്തി, ജയശ്രീ,സ്മിജ,അപർണ,ജ്യോതി രാജ് എന്നിവർ ആയിരുന്നു.

ചിത്രത്തോണിയുടെ രണ്ടാം ഘട്ടം ഒക്ടോബർ 11ന് ഗുരുവായൂർ ദേവസ്വം ചുമർചിത്രകലാകാരന്മാരും കലാകാരികളും കോളേജിൽ വന്നു ചിത്രം വരച്ചു. സുദർശൻ,സൂരജ്,കാർത്തിക്,ആതിര,അപർണ,പദ്മപ്രിയ,അക്ഷയ്,ശ്രീജിത്ത്,ശ്രീഹരി,ശ്രീചരൻദാസ്, ഗോകുൽ,അനന്തകൃഷ്ണൻ,മോനിഷ് എന്നീ വിദ്യാർത്ഥികളും ശ്രീ കെ. യു. കൃഷ്ണകുമാറും പങ്കെടുത്തു.

പ്രളയബാധിതരായ വിദ്യാർത്ഥികളെ സഹായിക്കാനുള്ള ഫണ്ട് ശേഖരണത്തിന് വേണ്ടി സംഘടിപ്പിക്കുന്ന ചിത്രത്തോണി പദ്ധതിക്കു വേണ്ടി പൾസ്80’s SKVC നടത്തിയ കളറിംഗ് കേരളവർമ്മയിൽ വരച്ച ചിത്രങ്ങൾ കേരള വർമ്മ കോളേജിൽ വച്ച് പ്രിൻസിപ്പാൾ ഡോ.കെ.കൃഷ്ണകുമാരിക്ക് പൾസ് പ്രസിഡന്റ് ശ്രീമതി .കെ.ആർ.ബീനയും മറ്റ് ഭാരവാഹികളും ചേർന്ന് കെെമാറുകയുണ്ടായി.

ചിത്രകലാ കൂട്ടായ്മ മൈൻഡ് സ്കേപ്പ് അംഗങ്ങളാണ് ചിത്രം വരച്ചത്
കലാമണ്ഡലം ഭരണസമിതി അംഗമായ ഡോ. ഗ്രാമപ്രകാശ്,പൾസ്‌ സെക്രട്ടറി കെ.വി.പുഷ്പാംഗദൻ, റസാഖ്, നരസിംഹൻ, സഞ്ജ മാധവൻ, ലീന,ശോഭ തുടങ്ങിയവരും അധ്യാപകരും ജീവനക്കാരും പങ്കെടുത്തു.

ഈ ചിത്രങ്ങളും പ്രദർശനത്തിനും വില്പനയ്ക്കും സജ്ജമാക്കും. ഈ അതിജീവനശ്രമത്തിന്റെ ഭാഗമായ കലാവേദിയിൽ ഞങ്ങൾക്കൊപ്പം നിന്ന എല്ലാ കലാകാര സുഹൃത്തുക്കൾക്കും സ്നേഹവും നന്ദിയും.

ഒക്ടോബർ 22,23,24 തീയതികളിൽ തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ ഈ ചിത്രങ്ങൾ പ്രദർശനത്തിനു വില്പനയ്ക്കും വെക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here