ശ്രദ്ധിച്ച് കേള്‍ക്കണം; സംഘികള്‍ വളരെ നന്നായി പ്ലാന്‍ ചെയ്തിട്ടും ഫ്‌ളോപ്പായ ഒരു തിരക്കഥ: രഹനയെ വച്ച് നടത്തിയ പ്ലാന്‍ഡ് ഓപ്പറേഷനാണ് ഓലപ്പടക്കം പോലെ ചീറ്റിയത്; മറക്കരുത് അവര്‍ പിന്മാറില്ല

(സുധീഷ് സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചത്)

ശ്രദ്ധിച്ച് കേള്‍ക്കണം. ഇനി പറയാന്‍ പോകുന്നത് ഒരു തിരക്കഥയാണ്. സംഘികള്‍ വളരെ നന്നായി പ്ലാന്‍ ചെയ്തിട്ടും കപ്പിനും ചുണ്ടിനുമിടയില്‍ ഫ്‌ലോപ്പായ ഒരു തിരക്കഥ:
================================
സീന്‍ 1:

എല്ലാ കാവിക്കഥകളും പോലെ ഈ കഥയും തുടങ്ങുന്നത് വാട്‌സാപ്പിലാണ്. ശബരിമല വിഷയത്തില്‍ വികാരം ആളിക്കത്തിക്കാന്‍ സംഘപരിവാറുകാര്‍ രൂപീകരിച്ച നിരവധി വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഇന്നലെ ഉച്ച മുതല്‍ തൃപ്തി ദേശായി ശബരിമല കയറാന്‍ വരുന്നു എന്ന തരത്തിലുള്ള പ്രചാരണം ആരംഭിച്ചു.

ഗ്രൂപ്പുകളിലെ സംഘിമൃദു സംഘി മുക്കാ സംഘികള്‍ നന്നായി തിളച്ചു. പതിവുപോലെ കൊലവിളികള്‍ ആരംഭിച്ചു. ആദ്യം തൃപ്തി ദേശായി തിരുവനന്തപുരത്തും പിന്നീട് മംഗലാപുരത്തും ലാന്‍ഡ് ചെയ്തു. പിന്നീടവര്‍ ഗുരുവായൂര്‍ വഴി എറണാകുളത്തേയ്ക്കും ഒക്കെ യാത്ര ചെയ്തു. കൊടുങ്ങല്ലൂരിലും അടൂരിലും ഒക്കെ വെച്ച് അവരെ കണ്ടതായി നിരവധി സംഘികളുടെ ടെസ്റ്റിമണികള്‍ ഗ്രൂപ്പുകളിലെത്തി.

സംശയം പ്രകടിപ്പിച്ച സംഘികള്‍ അവഗണിക്കപ്പെട്ടു. തൃപ്തി ദേശായി കേരളത്തില്‍ എന്ന് വിജയന്റെ ഈസ്റ്റ് കോസ്റ്റ് വ്യാജവാര്‍ത്ത അടിക്കുകയും ചെയ്തു.

ഇതേ സമയം തൃപ്തി ദേശായി ഇതൊന്നുമറിയാതെ മഹാരാഷ്ട്രയിലെ ഷിര്‍ദ്ദി സന്ദര്‍ശിക്കുന്ന മോദിയെ ഉപരോധിക്കുവാനും നേരിട്ട് കണ്ട് ശബരിമല വിഷയത്തിലെ അയാളുടെ നിലപാട് വ്യക്തമാക്കിക്കുവാനും അവിടെ നില്‍ക്കുകയായിരുന്നു. ( അവരെ ഇന്നു രാവിലെ മഹാരാഷ്ട്ര പൊലീസ് അവിടെ നിന്നും അറസ്റ്റ് ചെയ്യുകയും ചെയ്തു)

രാത്രി പതിനൊന്നുമണിയോടെ പീരുമേട് രണ്ടിലെ വണ്ടിപ്പെരിയാര്‍ മണ്ഡലം കാര്യവാഹക് എന്ന് പരിചയപ്പെടുത്തിയയാളുടെ പേരില്‍ ഒരു മെസേജ് ഈ ഗ്രൂപ്പുകളില്‍ പ്രചരിക്കുവാന്‍ തുടങ്ങി.

23വയസുള്ള ഒരു മാധ്യമപ്രവര്‍ത്തകയെ ദേവസ്വം ഓഫീസില്‍ എത്തിച്ചതായും രാവിലെ ആറുമണിയ്ക്ക് അവര്‍ മലകയറുമെന്നും ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിലുള്ള അയാളുടെ ഇന്‍ഫോര്‍മര്‍മാര്‍ അയാളെ അറിയിച്ചു എന്നുമായിരുന്നു മെസേജ്. എന്നാല്‍ ഇതാരും വലുതായിട്ട് മൈന്‍ഡ് ചെയ്തു കണ്ടില്ല.

സന്നിധാനത്ത് പരമാവധി സംഘികളെ എത്തിക്കുകയായിരുന്നു നീക്കം. എന്നാല്‍ ആരാണു വരുന്നതെന്നോ ഏതുവഴിയാണ് വരുന്നതെന്നോ ഒരു ക്ലൂവും ഫൂട് സോള്‍ജ്യേഴ്‌സിനു കൊടുത്തില്ല. ഫിക്ഷിയസ് ആയ ഒരു ശത്രുവിനെ കാട്ടി സന്നിധാനത്ത് ആളെ കൂട്ടി.

സീന്‍ 2:

ഐ ജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ രഹാന ഫാത്തിമയും ആന്ധ്ര സ്വദേശിനിയായ ഒരു മാധ്യമ പ്രവര്‍ത്തകയും മലകയറുന്നു. സന്നിധാനത്ത് എത്തുന്നതിനു തൊട്ടുമുന്‍പ് നടപ്പന്തലില്‍ പ്രതിഷേധക്കാര്‍ ഒത്തുകൂടുകയും അവിടെ വെച്ച് പൊലീസ് നിര്‍ദ്ദേശപ്രകാരം ഈ സ്ത്രീകള്‍ പിന്മാറുകയും ചെയ്തു .

ബട്ട് വൈ? :

ആറുമണിക്ക് മാധ്യമപ്രവര്‍ത്തക കയറുന്നു എന്ന് സംഘിനു ഇന്‍ഫോ ഉണ്ടായിരുന്നിട്ടും സന്നിധാനത്ത് എത്തുന്നതുവരെ ഇവരെ ആരും തടയുകയോ ഒരു മുദ്രാവാക്യം വിളിക്കുകയോ പോലും ചെയ്തില്ല. ഇത്തരം രണ്ടുപേരുമായി ഐജി ശ്രീജിത്ത് പോകുന്ന കാര്യം സര്‍ക്കാര്‍ ഒട്ട് അറിഞ്ഞതുമില്ല.

സമയത്ത് കടകം പള്ളി ഇടപെട്ടിലായിരുന്നുവെങ്കില്‍ ഇവര്‍ അവിടെ കയറാന്‍ ശ്രമിക്കും. ( ആ സമയത്ത് ഗ്രൂപ്പില്‍ അഭിജിത് പയ്യന്നൂര്‍ എന്ന സംഘി ഇയാള്‍ക്ക് ഈ ഗൂഢാലോചനയില്‍ വലിയ പങ്കുണ്ട് ഇട്ട മെസേജ് ശരിയാണെങ്കില്‍ രണ്ടായിരത്തോളം സംഘികള്‍ എന്തിനും തയ്യാറായി സന്നിധാനത്തുണ്ടായിരുന്നു. )

രഹാന ഫാത്തിമയെ അവര്‍ തടയുകയും പൊലീസുമായി ഒരു ഏറ്റുമുട്ടല്‍ ഉണ്ടാകുകയും ചെയ്തിരുന്നു എങ്കില്‍ ഭക്തര്‍ക്കും പരിക്കേല്‍ക്കാനും വലിയ സംഘര്‍ഷത്തിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങുവാനും കാരണമായേനെ. രഹാന ഫാത്തിമ എന്ന മുസ്ലീം പേരുള്ള , മധ്യവര്‍ഗ വിശ്വാസി ഹിന്ദുവിനു ദഹിക്കാത്ത അവിശ്വാസിയായ ഒരു സ്ത്രീയെ കയറ്റുവാന്‍ വേണ്ടി ഐജിയെ ഇറക്കി സന്നിധാനത്ത് ഭക്തരുടെ ചോര വീഴ്ത്തിയ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ സംസ്ഥാനമൊട്ടാകെ രോഷാഗ്‌നി പടര്‍ന്നേനേ..

എല്ലാറ്റിലുമുപരി രഹാന ഫാത്തിമ എന്ന മുസ്ലീം നാമധാരിയിലൂടെ മൊത്തം മുസ്ലീം സമുദായത്തെയും ശബരിമല വിഷയത്തിലെ എതിര്‍കക്ഷിയായി സ്ഥാപിക്കാന്‍ സംഘപരിവാറിനു ഏതാനും വാട്‌സാപ്പ് മണിക്കൂറുകള്‍ പോലും വേണ്ടിവരുമായിരുന്നില്ല.

സംഗതി ഫ്‌ലോപ്പ് ആയിട്ടുപോലും രഹാന്‍ ഫാത്തിമയുടെ ഇരുമുടിക്കെട്ടില്‍ സാനിട്ടറി നാപ്കിന്‍ ഉണ്ടായിരുന്നു എന്ന് ജനം ടിവി വാര്‍ത്തയടിക്കുകയും ചെയ്തു.

ആഫ്റ്റര്‍ മാത്സ്:

> രഹാന ഫാത്തിമയ്ക്ക് കെ സുരേന്ദ്രനുമായി അടുത്ത ബന്ധമുണ്ടെന്നും അയാളുമായി നിരവധി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും രശ്മി ആര്‍ നായര്‍ പോസ്റ്റിടുന്നു. ആര്‍ത്തവം അശുദ്ധിയല്ല എന്നും ശബരിമലയില്‍ സ്ത്രീകളേ കയറ്റണമെന്നും പറഞ്ഞുകൊണ്ട് കെ സുരേന്ദ്രന്‍ 2016ല്‍ ഇട്ടതെന്നാരോപിക്കപ്പെടുന്ന പോസ്റ്റില്‍ രഹാന ഫാത്തിമയെ ടാഗ് ചെയ്തതിന്റെ സ്‌ക്രീന്‍ഷോട്ടും പ്രചരിക്കുന്നു.

കറക്ട് സമയത്ത് കെ സുരേന്ദ്രന്‍ പത്രസമ്മേളനവും നടത്തുന്നു. അതോടെ ആ കളിയുടെ റുബിക്‌സ് ക്യൂബ് സോള്‍വ് ആയി. (രശ്മിയുടെ ആരോപണം ശരിയാണോ എന്നെനിക്കറിയില്ല)

> ഇതിനിടയില്‍ ശ്രീജിത്തിന്റെ റോള്‍ എന്താണെന്നതും സംശയിക്കപ്പെടണം. ഒരു സാധാരണ ബി എസ് എന്‍ എല്‍ ജീവനക്കാരിയ്ക്കും അധികമാര്‍ക്കുമറിയാത്ത ഒരു മാധ്യമ പ്രവര്‍ത്തകയ്ക്കും മല കയറുവാന്‍ പൊലീസ് യൂണിഫോം അടക്കം നല്‍കി ഐ ജി തന്നെ കൂടെ വന്നതിനേക്കാള്‍ സംശയിക്കപ്പെടേണ്ട സംഗതി സര്‍ക്കാര്‍ അറിയാതെ എന്തിനു ഇക്കാര്യം ചെയ്തു എന്നതാണ്.

എന്തായാലും സംഘികള്‍ തങ്ങലുടെ ഇംഗ്ലീഷ് സോഷ്യല്‍ മീഡിയ സ്‌പെയ്‌സുകളില്‍ പ്രചരിപ്പിക്കുന്നത് വിശ്വാസി ഹിന്ദുവായ ഐ ജി ശ്രീജിത്തിനെ സര്‍ക്കാര്‍ ബലിയാടാക്കുന്നുവെന്നും അദ്ദേഹത്തിനു ഇതില്‍ താല്‍പ്പര്യമില്ലായിരുന്നു എന്നുമാണ്.

> ശബരിമല വിഷയത്തിലെ മുന്നണിപ്പോരാളികളില്‍ ഒരാളായ സംഘപരിവാറുകാരന്‍ ശങ്കു ടി ദാസ് വക്കീല്‍ ഈ സമയത്ത് ശബരിമലയിലുണ്ടായിരുന്നു. ഇദ്ദേഹം ഏതാനും ദിവസം മുന്നേ ഇട്ട ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പഞ്ചാബിലെ സുവര്‍ണ്ണ ക്ഷേത്രത്തിന്റെ ചിത്രം ഇട്ട ശേഷം ഓര്‍മ്മിപ്പിച്ചെന്നേയുള്ളൂ എന്ന് പറഞ്ഞിരുന്നു.

ശബരിമലയില്‍ ഒരു ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ സൃഷ്ടിക്കാനുള്ള സംഘപരിവാറിന്റെ പ്ലാന്‍ഡ് ഓപ്പറേഷനാണ് ഓലപ്പടക്കം പോലെ ചീറ്റിയത്. മറക്കരുത് അവര്‍ പിന്മാറില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News