ഡല്‍ഹി ഡൈനാമോസ് ബ്ലാസ്റ്റേ‍ഴ്സ് മത്സരം സമനിലയില്‍

ഐഎസ്എല്ലില്‍ ഡല്‍ഹി ഡൈനാമോസ് ബ്ലാസ്റ്റേ‍ഴ്സ് മത്സരം (1-1) സമനിലയില്‍. 48ാം മിനുട്ടില്‍ ആദ്യം ഗോളടിച്ച ബ്ലാസ്റ്റേ‍ഴ്സിനെ ഡല്‍ഹി ഡെെനോമോസ് സമനിലയില്‍ കുരുക്കി.
കാലുംഡോറോവിച്ചാണ് 84 മിനിറ്റില്‍ ഡല്‍ഹി ഡെെനോമോസിനായി ഗോള്‍ മടക്കിയത്.

നേരത്തെ ഐഎസ്എല്ലില്‍ ഡല്‍ഹി ഡെെനോമോസിനെതിരെ, ബ്ലാസ്റ്റേ‍ഴ്സിന്‍റെ ആദ്യ ഗോള്‍ വിനീതിന്‍റെ കാലില്‍ നിന്നും പിറന്നിരുന്നു.

മത്സരത്തിന്റെ 48ാം മിനുട്ടിലായിരുന്നു സ്‌റ്റേഡിയം ഇളക്കിമറിച്ചുള്ള സികെ വിനീതിന്‍റെ ആദ്യ ഗോള്‍. കളിയുടെ രണ്ടാം പകുതിയില്‍ ആരാധകരെ ആവേശത്തിലാക്കിയ ഗോള്‍ പിറന്നത്. ഐഎസ്എല്‍ അഞ്ചാം പതിപ്പില്‍ ക‍ളിക്കുന്ന വിനീതിന്റെ ആദ്യ ഗോളാണ് ഇന്നത്തേത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News