നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച് ആക്രമണം നടത്തിയ ബിജെപി നേതാവ്, ക്ഷേത്രത്തില്‍ നിന്ന് 18 ലക്ഷം രൂപയുടെ തട്ടിപ്പു നടത്തിയ കേസിലെ പ്രതി

പത്തനംതിട്ട: നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച ബിജെപി നേതാക്കന്മാരില്‍ ഒരാളായ ടി ആര്‍ അജിത്ത് കുമാര്‍ തട്ടിപ്പുക്കേസ് പ്രതി.

അടൂര്‍ പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവര്‍ ക്ഷേത്രത്തില്‍, ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് ആയിരുന്നപ്പോള്‍ ക്ഷേത്രത്തിലെ ഓടുകള്‍ മാറ്റി ചെമ്പ് പാളികള്‍ പതിക്കുന്നതില്‍ കൃത്രിമം കാണിച്ച് ഇയാളും സംഘവും 18 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു.

ക്ഷേത്രത്തിലേക്ക് വാങ്ങിച്ച 9626 കിലോ ചെമ്പ് പാളികളില്‍ 6500 കിലോ മാത്രം പതിച്ച് 3126 കിലോ മറിച്ച് വിറ്റെന്നാണ് കേസ്.

2012-13 കാലഘട്ടത്തിലെ പുതിയ ഭരണസമിതി ഇതു കണ്ടെത്തുകയും അടൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു.

കേസില്‍ അടൂര്‍ സബ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി പ്രഥമദൃഷ്ട്യ കുറ്റം തെളിഞ്ഞതിനാല്‍ ഫയലില്‍ സ്വികരിച്ചു. കോടതി പലതവണ സമന്‍സ് അയച്ചിട്ടും ഇയാള്‍ കോടതിയില്‍ ഹാജരായിട്ടില്ല.

മുന്‍ ബിജെപി പത്തനംതിട്ട പ്രസിഡന്റും ഇപ്പോള്‍ ബിജെപി സംസ്ഥാന സമിതി അംഗവുമാണ് ഇയാള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News