സന്നിധാനത്ത് പ്രവേശിക്കാന്‍ എത്തിയ ആന്ധ്ര സ്വദേശിനികള്‍ മടങ്ങി

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് പ്രവേശിക്കാന്‍ എത്തിയ ആന്ധ്ര സ്വദേശിനികള്‍ മടങ്ങി.

ആന്ധ്രാപ്രദേശ് സ്വദേശിനികളായ വാസന്തിയും ലക്ഷ്മിയുമാണ് ഇന്ന് രാവിലെ ശബരിമലയില്‍ എത്തിയത്. ഇവര്‍ മല കയറുന്നത് ശ്രദ്ധയില്‍പ്പെട്ട ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ ഇരുവരെയും തടഞ്ഞു. സംഭവം സംഘര്‍ഷത്തിലേക്ക് പോയതോടെ പൊലീസ് സ്ഥലത്തെത്തി യുവതികളെ തിരികെ പമ്പയിലെത്തിച്ചു.

പമ്പയിലെ ഗാര്‍ഡ് റൂമിലെത്തിച്ച യുവതികളുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി. ശേഷം ഇരുവരും തിരികെ പോകുകയാണെന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News