‘ശബരിമലയിൽ നടക്കുന്നത് രാഷ്ട്രീയ സമരം; ശബരിമല വിഷയം ഉയർത്തി ആർഎസ്എസ് കേരള രാഷ്ട്രീയത്തിൽ ഇടം നേടാൻ ശ്രമിക്കുന്നു’: എസ് രാമചന്ദ്രൻ പിള്ള

ശബരിമലയിൽ നടക്കുന്നത് വിശ്വാസം സംരക്ഷിക്കാനുള്ള സമരമല്ല മറിച്ച് രാഷ്ട്രീയ സമരമാണെന്ന് സിപിഐ എം പോളിറ്റ് ബ്യുറോ അംഗം എസ് രാമചന്ദ്രൻ പിള്ള പറഞ്ഞു. എൽഡിഎഫ് സർക്കാർ മികച്ച പ്രവർത്തനമാണ് കാഴ്ച വയ്ക്കുന്നത്.

ജനങ്ങളുടെ കയ്യടി വാങ്ങി എൽഡിഎഫ് സർക്കാർ മുന്നോട്ട് പോകുമ്പോൾ കേരള രാഷ്ട്രീയത്തിൽ ഇടം നേടുക എന്ന ആർഎസ്എസ് ലക്‌ഷ്യം നടപ്പാകില്ല. അതിനാൽ സർക്കാറിന്റെ നല്ല പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനാണ് ആർഎസ്എസ് ശ്രമിക്കുന്നത്.

ശബരിമല വിഷയം ഉയർത്തി ആർഎസ്എസ് കേരള രാഷ്ട്രീയത്തിൽ ഇടം നേടാൻ ശ്രമിക്കുന്നു.
കേരളത്തിലെ പുനർനിർമ്മാണ പ്രവർത്തനങ്ങളെ സംഘർഷം സൃഷ്ടിച്ച് അവതാളത്തിലാക്കാൻ
കോൺഗ്രസ്സും ബിജെപിയും കൈകോർത്ത് പരിശ്രമിക്കുന്നു.

വിശ്വാസമാണ് വിഷയമെങ്കിൽ ഈ സമീപനമല്ല വേണ്ടത് സുപ്രീം കോടതി വിധിയോടുള്ള വിയോജിപ്പ് സംസ്ഥാന സർക്കാരിനോടല്ല പ്രകടിപ്പിക്കേണ്ടത്.വിധിയോട് എതിർപ്പുണ്ടെങ്കിൽ കോടതിയെ സമീപിക്കുകയാണ് വേണ്ടത്.

സുപ്രിം കോടതിയെ സമീപിക്കാത്തത് എന്താണെന്ന് കോൺഗ്രസ്സും ബി ജെ പി യും വ്യക്തമാക്കണം.മത വിശ്വാസ സ്വാതന്ത്ര്യം പരമമായത് എന്ന് സ്ഥാപിക്കാനാണ് ആർ എസ് എസ് ശ്രമം.ബാബരി മസ്ജിദ് വിഷയത്തിലും ആർഎസ്എസ് ഇതേ നിലപാട് സ്വീകരിച്ചിരുന്നു.
ഈ നിലപാടിനോട് കോൺഗ്രസ്സ് യോജിക്കുന്നുണ്ടോ ഇന്ന് വ്യക്തമാക്കണം.

മത വിശ്വാസ സ്വാതന്ത്ര്യം അതിരുകളില്ലാത്തതാണ് എന്ന് വന്നാൽ രാജ്യം അപകടകരമായ സ്ഥിതിയിൽ എത്തിച്ചേരും.മത വിശ്വാസമാണ് ഭരണഘടനയ്ക്ക് മുകളിൽ എന്ന് വന്നാൽ രാജ്യം തകരും.

കേരള സമൂഹം വിധിക്ക് അനുകൂലമാണ്,ചെറിയ ന്യൂന പക്ഷം മാത്രമാണ് സമരത്തിനുള്ളത്.
ഓർഡിനൻസ് ഇറക്കിയാലും സുപ്രീം കോടതി വിധി മറികടക്കാൻ കഴിയില്ല.ഭരണഘടന ഭേദഗതിയിലൂടെ മാത്രമേ വിധി തിരുത്താൻ കഴിയൂ.

ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിച്ച നിരവധി സുപ്രീം കോടതി വിധിയുടെ തുടർച്ചയാണ് ശബരിമല വിധിയും.വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാം എന്ന ആർ എസ് എസ്സിന്റെയും കോൺഗ്രസിന്റെയും തന്ത്രം പരാജയപ്പെടുമെന്നും എസ് ആർ പി കണ്ണൂരിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News