“വീണു, എ‍ഴുന്നേറ്റു, പിന്നേം വീണു; റണ്ണിനായി ഓടുന്നതിനിടെ ഉരുണ്ടു മറിഞ്ഞു വീണ് ബാറ്റ്സ്മാന്‍മാര്‍; ചിരിച്ചു ചാകും ഈ വീഡിയോ കണ്ടാല്‍

“വീണു, എ‍ഴുന്നേറ്റു, പിന്നേം വീണു; റണ്ണിനായി ഓടുന്നതിനിടെ ഉരുണ്ടു മറിഞ്ഞു വീണ് ബാറ്റ്സ്മാന്‍മാര്‍. റണ്‍ ഔട്ട് കണ്ട് ടീം മറന്ന് ആര്‍ത്തു ചിരിക്കുകയാണ് കളിക്കാര്‍.

ന്യൂസിലന്റില്‍ നടക്കുന്ന പ്ലങ്കറ്റ് ഷീല്‍ഡ് മാച്ചില്‍ വെല്ലിംഗ്ടണും ഒട്ടാഗോയും തമ്മിലുളള മത്സരത്തിനിടയിലാണ് സംഭവം.  ക്രീസില്‍ നഥാന്‍ സ്മിത്തും മൈക്കള്‍ റിപ്പനും. റണ്ണിനായി ഓടുന്നതിനിടെയാണ് സംഭവം നടന്നത്.

ഒന്നോടിയ ശേഷം വീണ്ടും തിരിഞ്ഞോടുന്നതിനിടെ കാലിടറി വീ‍ഴുകയായിരുന്നു മൈക്കള്‍ റിപ്പന്‍.  വീണിടത്തുനിന്നും എ‍ഴുന്നേറ്റ് വീണ്ടും ഓടാനുള്ള ശ്രമം പക്ഷേ  തെറ്റി. വീണ്ടും ഉരുണ്ടു മറിഞ്ഞു വീണു. അതിനേക്കാല്‍ രസകരമായ സംഭവം നടന്നത്, പിന്നീടാണ്.ഇതൊന്നും കാണാതെ തിരിഞ്ഞോടുന്നതിനിടെ  സ്മിത്തും  അടിതെറ്റി വീണു.

അവസരം മുതലാക്കി, വെല്ലിംഗ്ടണിന്റെ കീപ്പര്‍  സ്മിത്തിനെ ഔട്ടാക്കി. വീഡിയോ കണ്ട് ആര്‍ത്തു ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here