ഒടുവിൽ മുസ്തഫയെത്തേടിയെത്തി; പതിനാലിലൊന്നില്‍ പതിയിരുന്ന ഭാഗ്യം

വിൽക്കാതെ പോയ 14 ടിക്കറ്റുകളൊന്നിലാണ് മുസ്തഫയുടെ ഭാഗ്യം ഒളിച്ചിരുന്നത്.

ഇന്നലെ നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ 10 വർഷമായി ലോട്ടറി വിൽപന രംഗത്തുള്ള മലപ്പുറം വെട്ടത്തൂർ കാപ്പിലെ പിലാക്കൽ മുഹമ്മദ് മുസ്തഫയ്ക്ക് ലഭിച്ചത്.

പെരിന്തൽമണ്ണ നന്ദനം ലോട്ടറി ഏജൻസിയിൽനിന്നാണ് ടിക്കറ്റ് എടുത്തത്. വീടുപണി പൂർത്തീകരിക്കും, മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകും എന്നിവയാണ് ആഗ്രഹങ്ങളെന്ന് മുസ്തഫ പറഞ്ഞു.

പെരിന്തൽമണ്ണയിൽ ലാബ് ടെക്നീഷ്യൻ ആയ റസീന ആണ് മുസ്തഫയുടെ ഭാര്യ. മക്കൾ: മുഹമ്മദ് റിസാൻ, മുഹമ്മദ് റിസിൻ, മുഹമ്മദ് റംസാൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News