‘ആദ്യാക്ഷരം നിന്നിലേക്കെത്തുവാൻ എന്‍റെ ലിനി ഒരുപാട് ആഗ്രഹിച്ചു കാണും…’; സിദ്ധു ആദ്യാക്ഷരം കുറിച്ചു അച്ഛന്‍റെ മടിയിലിരുന്ന്

അച്ഛന്‍റെ മടിയിലിരുന്ന് സിദ്ധു ഇന്നലെ ആദ്യാക്ഷരമധുരം നുണഞ്ഞത് കാണാൻ അമ്മ ഒപ്പമില്ലായിരുന്നെങ്കിലും ഒരു വലിയ ജനസഞ്ചയം തന്നെ ആ കുഞ്ഞിന് അനുഗ്രഹമേകാനെത്തിയിരുന്നു.

നിപ്പാ ബാധിതരെ ചികിൽസിക്കുന്നതിനിടെ രോഗം ബാധിച്ച് മരിച്ച ലിനിയുടെ ഇളയമകൻ സിദ്ദു ലിനിയുടെ ആഗ്രഹപ്രകാരം ലോകനാര്‍കാവില്‍ വച്ചാണ് അക്ഷര ലോകത്തേക്ക് പിച്ച വച്ചത്.

ലിനിയുടെ മൂത്തമകന്‍ രിതുലിന്റെ ആദ്യാക്ഷരവും ഇവിടെ വച്ച് തന്നെയായിരുന്നു.അമ്മയെ നഷ്ടപ്പെട്ട ആ കുരുന്നുകളെ മാറോട് ചേർത്തുപിടിച്ചു പല അമ്മമാരും.

നിഷ്ക്കളങ്കമായ അവരുടെ മുഖംകണ്ടമാത്രയിൽ പലരും കണ്ണീരടക്കാൻ പാടു പെടുന്നുണ്ടായിരുന്നു.

മകൻ ആദ്യാക്ഷരം കുറിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ സജീഷ് പങ്കുവച്ച ഒരു കുറിപ്പും നമ്മെ വല്ലാതെ കുത്തിനോവിക്കുന്നുണ്ട്.

‘ആദ്യാക്ഷരം നിന്നിലേക്കെത്തുവാൻ എന്റെ ലിനി ഒരുപാട് ആഗ്രഹിച്ചു കാണും…’എന്നു പറഞ്ഞു തുടങ്ങുന്ന സജീഷ് പങ്ക് വച്ച കുറിപ്പ് ഇതിനകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു ക‍ഴിഞ്ഞു

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here