ക്രൂര ഭക്തി; ദുര്‍ഗാ പ്രീതിക്കായി അമ്മാവനും സഹോദരനും ഒമ്പതുവയസുകാരന്‍റെ തലയറുത്തു

ഭുവനേശ്വര്‍ : ദുര്‍ഗാപ്രീതിക്കായി ഒന്‍പതു വയസ്സുകാരന്‍റെ തലയറുത്ത് ബലി നല്‍കി. ഒഡീഷയിലെ ബലാംഗിര്‍ ജില്ലയിലാണ് ക്രൂരകൃത്യം നടന്നത്.

മിതുന്‍ റാണ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. ആഗ്രഹപൂര്‍ത്തീകരണം സാധ്യമാകുന്നതിന് മിതുന്‍റെ സഹോദരനും അമ്മാവനും ചേര്‍ന്നാണ് ബലി നല്‍കിയത്.

ദൈവത്തെ പ്രീതിപ്പെടുത്തി ആഹഗ്രഹങ്ങളൊക്കെ സഫലമാക്കുകയായിരുന്നു ലക്ഷ്യമെന്ന് അറസ്റ്റിലായ സഹോദരന്‍ ശോഭാബന്‍ റാണയും അമ്മാവന്‍ കുഞ്ചാ റാണയും പൊലീസിനോട് പറഞ്ഞു.

ദുര്‍മന്ത്രവാദം പരീശീലിക്കുന്നവരാണ് ഇരുവരും. ഇവര്‍ ഉപയോഗിച്ചിരുന്ന മന്ത്രപുസ്തകവും പൊലീസ് കണ്ടെടുത്തു.

ഒക്‌ടോബര്‍ 13 മുതല്‍ മിതുനെ കാണാനില്ലായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച്ച വീട്ടില്‍ നിന്നും ഏകദേശം അഞ്ച് കിലോമീറ്റര്‍ ദൂരത്തുള്ള പുഴയോരത്തു നിന്നും മിതുന്‍റെ മൃതദേഹം കണ്ടെത്തി.

അറുത്തു മാറ്റിയ മിതുന്‍റെ തല പിന്നീട് നടത്തിയ തെരച്ചിലിനുശേഷം അല്‍പം മാറി കണ്ടെത്തുകയും ചെയ്‌തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News