ഓഫറുകളുടെ പൂത്തിരി കത്തിച്ച് ജിയോ; ദീപാവലി ഓഫറുകള്‍ പ്രഖ്യാപിച്ചു

അമ്പരപ്പിക്കുന്ന ഒാഫറുകളുമായി ഗുണഭോക്താക്കളെ അമ്പരപ്പിച്ചിട്ടുള്ള ജിയോ ദീപാവലിയോടനുബന്ധിച്ച് പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നു.

ഡിജിറ്റല്‍ പണമിടപാടുകളുടെ ഭാവി മുന്നില്‍ കണ്ടാണ് ജിയോ പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

റീച്ചാര്‍ജ് ചെയ്യുന്ന മു‍ഴുവന്‍ തുകയും ക്യാഷ് ബാക്ക് ഓഫറിലൂടെ ഉപഭോക്താവിന് തിരികെ ലഭിക്കുന്നതാണ് ജിയോയുടെ ദീപീവലി വെടിക്കെട്ട് ഓഫര്‍.

നൂറ് രൂപയ്ക്ക് മുകളിലുള്ള റീച്ചാര്‍ജുകള്‍ക്കാണ് ഈ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ദീപാവലിയോട് അനുബന്ധിച്ച് ഒക്‌ടോബര്‍ 18 മുതല്‍ നവംബര്‍ 30 വരെയാണ് ഓഫര്‍.

ജിയോ കൂപ്പണുകളായിട്ടാണ് ക്യാഷ് ബാക്കിലൂടെ ഈ ഓഫര്‍ ലഭിക്കുക. റിലയന്‍സ് ഡിജിറ്റലില്‍ നിന്ന് 5000 രൂപയ്ക്ക് മുകളില്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഗുണഭോക്താക്കള്‍ക്ക് ഈ കൂപ്പണ്‍ ഉപയോഗിക്കാം.

ഇതിന് പുറമേ 1699 രൂപയുടെ പുതിയ ഓഫറും റിലയന്‍സ് അവതരിപ്പിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തേക്ക് പ്രതിദിനം 1.5 ജി.ബി ഡാറ്റ സൗജന്യമായി നല്‍കുന്നതാണ് ഓഫര്‍. ഈ ഓഫറിനൊപ്പവും കാഷ്ബാക്ക് ജിയോ നല്‍കുന്നുണ്ട്.

ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ജിയോ ഇതിന് മുമ്പ് തന്നെ ആരംഭിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് പണം നഷ്ടമായില്ലെന്ന് തോന്നുകയും കൂടുതല്‍ ഇടപാടുകള്‍ക്ക് ഇതേ കമ്പനിയെ തന്നെ സമീപിക്കുകയും ചെയ്യുന്ന തന്ത്രമാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News