തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മയ്ക്ക് മറുപടിയുമായി മന്ത്രി എംഎം മണി.
രാജവാഴ്ച്ച കഴിഞ്ഞുപോയത് അറിയാത്തതുകൊണ്ടാവാം ശബരിമല വിഷയത്തില്‍ പന്തളം കൊട്ടാരം പ്രതിനിധി ഇത്തരത്തില്‍ അഭിപ്രായം പറയുന്നതെന്നാണ് എംഎം മണിയുടെ പ്രതികരണം.
ഇവിടെ രാജ ഭരണമില്ല, രാജ്യത്ത് നിലനില്‍ക്കുന്നത് ജനാധിപത്യമാണെന്നത് മറക്കാന്‍ പാടില്ല. ശബരിമല അടച്ചിടുമെന്ന് പറയുന്ന തിരുമേനി ശമ്പളക്കാരനാണെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ നിലപാട് മാറ്റിയില്ലെങ്കില്‍ ശബരിമല നട അടച്ചിടുമെന്ന് തന്ത്രി നേരത്തെ പറഞ്ഞിരുന്നു.
സ്ത്രീ പ്രവേശനം അനുവദിക്കില്ലെന്ന നിലപാടില്‍ തരിമ്പും വിട്ടുവീഴ്ചയില്ലെന്നാണ് പന്തളം രാജകൊട്ടാരത്തിന്‍റെ പ്രതിനിധി ശശികുമാര വര്‍മ്മ പറഞ്ഞത്.
ശബരിമലയില്‍ ഇതുവരെ എത്തിയവര്‍ വിശ്വാസത്തിന്‍റെ ഭാഗമായി എത്തിയവരല്ല ക്ഷേത്ര ആചാരങ്ങളെ തകര്‍ക്കാന്‍ വേണ്ടി ആരോ തിരഞ്ഞെടുത്ത് വിട്ടവരാണ് ഇവരെന്നും ഇദ്ദേഹം നേരത്തെ പറഞ്ഞു.

Get real time update about this post categories directly on your device, subscribe now.