വാഗ്ദാനങ്ങളങ്ങനെ വെറുതെ പറഞ്ഞാല്‍ പോര; മോദി ഭരണത്തില്‍ തിരിച്ച് പിടിച്ച കള്ളപ്പണത്തിന്‍റെ കണക്ക് ആവശ്യപ്പെട്ട് വിവരാവകാശ കമ്മീഷന്‍

മോദി അദികാരത്തിലെത്തിയ ശേഷം വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് തിരികെയെത്തിച്ച കള്ളപ്പണം സംബന്ധിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ വിവരാവകാശ കമ്മീഷന്‍റെ നിര്‍േശം.

പ്രധാനമന്ത്രിയുടെ ഓഫീസിനോടാണ് വിവരാവകാശ കമ്മീഷന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം കേന്ദ്രമന്ത്രിമാര്‍ക്കെതിരേ വന്ന അഴിമതി പരാതികളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനും വിവരാവകാശ കമ്മീഷണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥന്‍ സജ്ഞീവ് ചതുര്‍വേദി സമര്‍പ്പിച്ച വിവരാവകാശ അപേക്ഷ തീര്‍പ്പാക്കുന്നതിന്‍റെ ഭാഗമായാണ് മുഖ്യ വിവരാവകാശ കമ്മീഷണര്‍ രാധാകൃഷ്ണ മാത്തൂര്‍ പ്രധാനമന്ത്രിയുടെ ഓഫീസിനോട് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്.

മോദി അധികാരത്തിലെത്തിയ ശേഷം വിദേശത്തിനിന്നും തിരികെയെത്തിച്ച കള്ളപ്പണത്തിന്‍റെ കണക്കും സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്നുമുള്ളതിന്‍റെ രേഖകളുമാണ് ആവശ്യപ്പെട്ടത്.

തിരിച്ചെത്തിയ തുകയില്‍ എത്ര ജനങ്ങളുടെ അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചു എന്ന വിവരവും ലഭ്യമാക്കാന്‍ പറഞ്ഞിട്ടുണ്ട്.

കള്ളപ്പണം സംബന്ധിച്ച് ഉന്നയിച്ചിട്ടുള്ള ചോദ്യങ്ങള്‍, വിവരാവകാശ നിയമപ്രകാരം ‘നല്‍കേണ്ട വിവരങ്ങ’ളുടെ നിര്‍വചനത്തിനുള്ളില്‍ വരുന്നതല്ലെന്നണ് പ്രധാനമന്ത്രിയുടെ ഓഫീസ് നേരത്തെ സ്വീകരിച്ചിരുന്ന നിലപാട്. എന്നാല്‍ ഇത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി വിവരാവകാശ കമ്മീഷന്‍ നിലപാട് തള്ളിയിരുന്നു.

വമ്പന്‍ വിജയമെന്ന് മോദി സര്‍ക്കാര്‍ വാദിക്കുന്ന മേക്ക് ഇന്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ, സ്വച്ഛ് ഭാരത്, സ്മാര്‍ട്ട് സിറ്റി പദ്ധതി തുടങ്ങി കേന്ദ്രസര്‍ക്കാരിന്റെ വ്യത്യസ്ത പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങളും നല്‍കണമെന്ന് സഞ്ജയ് ചതുര്‍വേദിയുടെ വിവരാവകാശ അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News