മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനം പൂര്‍ത്തിയായി; കേരള പുനർനിർമാണ ഉപദേശക സമിതിയുടെ ആദ്യയോഗം ഇന്ന്

പ്രളയത്തിൽ തകർന്ന കേരളത്തിന്റെ പുനർനിർമ്മാണത്തിന് പ്രവാസി മലയാളികളുടെ സഹായം തേടിയുള്ള മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനം പൂര്‍ത്തിയായി.

കേരള പുനർനിർമാണ ഉപദേശക സമിതിയുടെ ആദ്യയോഗം ഇന്ന്. പുനർനിർമാണ സംഘടനാ സംവിധാനത്തിൽ മന്ത്രിസഭയ്ക്കു തൊട്ടു താഴെയുള്ള ഘടകമാണ് ഉപദേശക സമിതി.

മുഖ്യമന്ത്രി ചെയര്‍മാനായ ഉപദേശക സമിതിയിൽ പ്രതിപക്ഷ നേതാവ്, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, നാലു മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, ആസൂത്രണബോര്‍ഡ് വൈസ് ചെയര്‍മാന്‍, ടി.കെ.എ. നായര്‍, കെ.എം. ചന്ദ്രശേഖര്‍, വിവിധ രംഗങ്ങളിലെ പ്രമുഖർ എന്നിവർ അംഗങ്ങളാണ്.

പദ്ധതികള്‍ സംബന്ധിച്ച് ഉപദേശവും മാര്‍ഗനിര്‍ദേശവും നല്‍കുകയാണ് ഉപദേശക സമിതിയുടെ മുഖ്യ ചുമതല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here