മലയാളിയുടെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയായി. വൈക്കം മഹാദേവക്ഷേത്രത്തില്‍ രാവിലെ 10.30-നും 11.30-നും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം.

ഉഷാ നിവാസിൽ മുരളീധരന്റേയും വിമലയുടെയും ഏക മകളാണ് വിജയലക്ഷ്മി. പാലാ പുലിയന്നൂര്‍ കൊച്ച്‌ ഒഴുകയില്‍ നാരായണന്‍ നായരുടേയും ലൈലാ കുമാരിയുടേയും മകനായ എന്‍.അനൂപാണ് വരന്‍.

മിമിക്രി കലാകാരനാണ് അനൂപ്. നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സ്വരം പകര്‍ന്ന ഗായികയാണ് വെെക്കം വിജയലക്ഷ്മി. സെല്ലുലോയ്സിലെ കാറ്റേ കാറ്റേ എന്ന ഗാനമാണ് വിജയ ലക്ഷ്മിയെ പ്രശസ്തയാക്കിയത്.