ഐശ്വര്യയോട് അഭിനയത്തില്‍ മത്സരിക്കാറുണ്ടോ; കൃത്യമായ മറുപടി നല്‍കി അഭിഷേക് ബച്ചന്‍ 

ബോളീവുഡിലെ സെലിബ്രെെറ്റി ജോഡിയാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരും അഭിനയ മേഖലയില്‍ തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയവര്‍. ബിഗ് സ്ക്രീനിലും ഇരുവരും ഒന്നിച്ചഭിനയിച്ചു.  മണിരത്നം സംവിധാനം ചെയ്ത രാവണിലാണ് ഇരുവരും അവസാനമായി ഒന്നിച്ചെത്തിയത്.

ഇരുവരിലും ആരാണ് മികച്ച അഭിനേതാവ് എന്ന കാര്യത്തില്‍ ആരാധകര്‍ക്കു പോലും സംശയമുണ്ട്.  അതിനിടെ ഒരു അഭിമുഖത്തില്‍ അഭിഷേകിനോട്, നിങ്ങള്‍ ഐശ്വര്യയോട് അഭിനയത്തില്‍ മത്സരിക്കാറുണ്ടോയെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കിയിരിക്കുകയാണ് അഭി.

“നല്ല അഭിനയ പ്രതിഭയാണ് ഐശ്വര്യ. തന്‍റെ മേഖലയ്ല്‍ ക‍ഴിവു തെളിയിച്ചയാള്‍ . അവരോട് ഒരിക്കലും താന്‍ മത്സരിച്ചിട്ടില്ല.  അവരോടെന്നല്ല ആരോടും മത്സരത്തില്ല. മത്സരം എല്ലായിപ്പോ‍ഴും എന്നോടു തന്നെയാണ്.  ഞാൻ എന്നോടു തന്നെയാണ് മൽസരിക്കുന്നത്. ഓരോ പ്രകടനവും മെച്ചപ്പെടുത്തുക എന്നതാണ് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനമായ കാര്യം.

അതുകൊണ്ടു തന്നെ മറ്റുള്ളവരോട് മൽസരിക്കാനല്ല സ്വയം എന്നെത്തന്നെ മെച്ചപ്പെടുത്താനാണ് ഞാൻ ശ്രമിക്കുന്നത്.”- അഭിഷേക് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here