കോഴിക്കോട് സിപിഐഎം പ്രവർത്തകരുടെ വീടുകൾക്ക് നേരെ ബോംബേറ്; രണ്ടു സ്ത്രീകള്‍ക്ക് പരിക്കേറ്റു

കോഴിക്കോട് വളയത്ത് രണ്ട് സിപിഐഎം പ്രവർത്തകരുടെ വീടുകൾക്ക് നേരെ ബോംബേറ്.
വളയം സ്വദേശികളായ ബാബു , കുമാരൻ എന്നിവരുടെ വീടിൻറെ ജനൽ ചില്ലുകൾ തകർന്നു.

കുമാരൻറെ മകൾ വിജിന, ബന്ധു ദേവി എന്നിവർക്ക് ജനൽചില്ലുകൾ വീണ് പരിക്കേറ്റു, ചെറിയ മുറിവേറ്റ രണ്ട് പേരും പ്രാഥമിക ചികിത്സ തേടി.

ബാബുവിൻറെ വീടിന് നേരെ രാത്രി 11 നും കുമാരൻറെ വീടിന് നേരെ പുലർച്ചെ 2 മണിക്കുമാണ് ബോംബേറ് ഉണ്ടായത്. അക്രമികളെ കുറിച്ച് വളയം പോലീസ് അന്വേഷണം തുടങ്ങി, സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here