നിലമ്പൂര്‍: നിലമ്പൂരില്‍ ലോറിയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. നിലമ്പൂര്‍ മണലൊടി സ്വദേശി അശ്വതി നിവാസ് വേലായുധന്‍ നായരുടെ മകന്‍ അനില്‍കുമാര്‍ (44) മരണപ്പെട്ടത്.

കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ റെയില്‍വേ സ്വദേശി ഹംസ, നിലമ്പൂര്‍ സ്വദേശി മുനീര്‍ എന്നിവരെ അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കാളാഴ്‌ച പുലര്‍ച്ചെ 5 മണിയോടെയാണ് അപകടം ഉണ്ടായത്.

നിലമ്പൂര്‍ ഒസികെ ഓഡിറ്റോറിയത്തിന് സമീപം കെഎന്‍ജി റോഡിലാണ് കാറും ലോറിയും കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഓടിക്കൂടിയ യാത്രക്കാര്‍ അനിലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.