ശബരിമല ദർശനത്തിന് പോലീസ് സംരക്ഷണം തേടി മറ്റൊരു യുവതി കൂടി രംഗത്ത് എത്തി . കോട്ടയം കറുകച്ചാൽ സ്വദേശിനി ബിന്ദുവാണ് ഇന്ന് മലകയറാൻ എത്തിയിരിക്കുന്നത്. എരുമേലി പോലീസിനോടാണ് ബിന്ദു സംരക്ഷണം ആവശ്യപ്പെട്ടത്.

എന്നാൽ ഇവർക്ക് ഇരുമുടിക്കെട്ടില്ലാത്തതിനാൽ സന്നിധാനത്തേക്കു പോകുന്നതിന് സുരക്ഷ നൽകാനാൻ സാധിക്കില്ലെന്ന് പോലീസ് അറിയിച്ചു.

തുലാമാസ പൂജകള്‍ കഴിഞ്ഞ് ഇന്ന് രാത്രി ശബരിമല നട അടയ്ക്കും. ​ഇന്ന് വൈകിട്ട് ഏഴിനുശേഷം അയ്യപ്പന്മാരെ ആരെയും സന്നിധാനത്തേക്ക് കടത്തിവിടില്ല.

കഴിഞ്ഞ ദിവസം ശബ​​രി​​മ​​ല​​യി​​ൽ ദ​​ർ​​ശ​​ന​​ത്തി​​നാ​​യെത്തിയ നാ​​ലു യു​​വ​​തി​​ക​​ൾ​​ക്കും സ​​ന്നി​​ധാ​​ന​​ത്തു ദർശനം നടത്താൻ ക​​ഴി​​ഞ്ഞി​​രുന്നില്ല. ആ​​ന്ധ്ര​​യി​​ൽ​നി​​ന്നു​​ള്ള 40 അം​​ഗ സം​​ഘ​​ത്തി​​നൊ​​പ്പ​​മെ​​ത്തി​​യ യു​​വ​​തി​​ക​​ൾ​​ക്കാ​​ണു സന്നിധാനത്ത് പ്ര​​വേ​​ശ​​നം നി​​ഷേ​​ധി​​ച്ച​​ത്.