ഗാനങ്ങള്‍ കൊണ്ടു ആരാധക മനസ്സില്‍ വിസ്മയം തീര്‍ത്ത യുംന അജിന്‍ എന്ന കൊച്ചു ഗായികയുടെ പുതിയ ആല്‍ബം ശ്രദ്ധേയമാകുന്നു.’തും മേരെ ഹോ’ എന്ന ആല്‍ബം ഇതിനോടകം പ്രേക്ഷക ശ്രദ്ധ ലഭിച്ചുക‍ഴിഞ്ഞു.

ഹിന്ദി ടെലിവിഷന്‍ ചാനലിലെ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ മലയാളി ഗായികയാണ്
വേങ്ങര സ്വദേശിനിയായ ഈ പെണ്‍കുട്ടി. സീ ടിവി ഒരുക്കിയ ‘സരിഗമപ’, സോണിയിലെ ഇന്ത്യന്‍ ഐഡോള്‍ ജൂനിയര്‍, കൈരളി ടിവിയുടെ കുട്ടിപ്പട്ടുറുമാല്‍ തുടങ്ങിയ റിയാലിറ്റി ഷോകളിലൂടെയാണ് യുംന ഗാനരംഗത്തേക്ക് എത്തിയത്.