ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ മൊഴി നല്‍കിയ വൈദീകനെ ദുരൂഹ സാഹചര്യത്തില്‍ ജലന്തറില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

കന്യാസ്ത്രീ പീഡന കേസില്‍ ബിഷപ്പിനെതിരെ രംഗത്ത് എത്തിയ ജലന്തര്‍ രൂപതയിലെ മുതിര്‍ന്ന് വൈദീകന്‍ കുര്യാക്കോസ് കാട്ടുത്തറയാണ് മരിച്ചത്.

ദസുവയിലെ വൈദീകന്റ മുറിലില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.മരണത്തില്‍ അസ്വഭാവികത ഇല്ലെന്ന് ജലന്തര്‍ രൂപത.

കന്യാസ്ത്രികളെ പീഡിപ്പിച്ച കേസില്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളക്കലിനെതിരെ മൊഴി നല്‍കിയ ജലന്തര്‍ രൂപതയിലെ മുതിര്‍ന്ന വൈദീകന്‍ കുര്യാക്കോസ് കാട്ടുത്തറയെ പുലര്‍ച്ചെ മരിച്ച നലയില്‍ കണ്ടെത്തി.

ദസ്വ ഇടവയിലെ വൈദീകന്റെ മുറിയിലായിരുന്നു മൃതശരീരം.പ്രഭാത കുര്‍ബാനയ്ക്ക് വൈദീകന്‍ എത്താതിനെ തുടര്‍ന്ന് വിശ്വാസികള്‍ നടത്തിയ തിരിച്ചിലില്‍ കുര്യാക്കോസ് കാട്ടുത്തറയെ മരിച്ച നിലയില്‍ കണ്ടു.

62 വയസായിരുന്നു. ഇന്നലെ ഉച്ചഭക്ഷണത്തിന് ശേഷം മുറിയിലേയ്ക്ക് പോയ അദേഹം പിന്നീട് പുറത്തേയ്ക്ക് വന്നില്ലെന്ന് ജോലിക്കാര്‍ അറിയിച്ചു.

ശാരീരിക അസ്വസ്ഥകല്‍ ഒന്നും ഉണ്ടായിരുന്നില്ല. മൃതദേഹം ദസ്വ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഫ്രാങ്കോ മുളക്കിലെനെതിരെ മൊഴി നല്‍കിയതിനെ തുടര്‍ന്ന് അദേഹത്തിന്റെ വാഹനം ഒരു സംഘം ഗുണ്ടകള്‍ നേരത്തെ അടിച്ച് തകര്‍ത്തിരുന്നു.

രൂപതയുടെ പ്രധാനപ്പെട്ട ചുമതലകളില്‍ നിന്നും മാറ്റി നിറുത്തി. ഫ്രാങ്കോ മുളക്കിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീകള്‍ക്ക് എല്ലാ സഹായങ്ങള്‍ നല്‍കുകയും ബിഷപ്പിനെതിരെ കുര്യാക്കോസ് കാട്ടുത്തറ ശക്തമായ നിലപാട് എടുക്കുകയും ചെയ്തിരുന്നു.

മരണത്തില്‍ ദൂരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഫ്രാങ്കോ മുളക്കല്‍ ജയില്‍ സിക്ഷ കഴിഞ്ഞ് ജലന്തറലില്‍ മടങ്ങിയെത്തിയാല്‍ തനിക്കെതിരെ ആക്രമണം ഉണ്ടാകുമെന്ന് കുര്യാക്കോസ് കാട്ടുത്തറ ഭയപ്പെട്ടിരുന്നതായി അദേഹത്തോട് ഒപ്പമുള്ളവര്‍ പറഞ്ഞു.

ബിഷപ്പിന്‍റെ ഭീഷണിയെക്കുറിച്ച് ചില മാധ്യമങ്ങളോടും അദേഹം സംസാരിച്ചിരുന്നു. കന്യാസ്ത്രീകള്‍ക്കായി മിഷനറീസ് ഓഫ് ജീസസ് സ്ഥാപിച്ച മുന്‍ ബിഷപ്പ് സിംഫോറിയന്‍ കീപ്പുറത്തിനൊപ്പം പ്രവര്‍ത്തിച്ച വൈദീകന്‍ കൂടിയാണ് കുര്യാക്കോസ് കാട്ടുത്തറ. ആലപ്പുഴ സ്വദേശിയാണ്. അതേ സമയം മരണത്തില്‍ ദുരൂഹതയില്ലെന്ന് ജലന്തര്‍ രൂപത അറിയിച്ചു.