‘കേന്ദ്രത്തിന്‍റേത് മുട്ടാപ്പോക്ക് നയം; വിദേശ സന്ദര്‍ശനം നിഷേധിച്ചത് എന്തടിസ്ഥാനത്തില്‍; കേരളവും രാജ്യത്തിന്‍റെ ഭാഗമായ സംസ്ഥാനം; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി

കേരളത്തിന്‍റെ പുനര്‍ നിര്‍മ്മാണത്തിനായി സഹായം സ്വീകരിക്കാനായി  മന്ത്രിമാര്‍ നടത്താനിരുന്ന വിദേശ സന്ദര്‍ശനം നിഷേധിച്ച കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി.

കേരളത്തിനോട് കേന്ദ്രത്തിന് പ്രത്യേക നിലപാടാണെന്നും കേന്ദ്രത്തിന്‍റേത് മുട്ടാപ്പോക്ക് നയമാണെന്നും   പിണറായി പറഞ്ഞു.

മന്ത്രിമാരുടെ വിദേശ സന്ദര്‍ശനത്തിന്  ആദ്യം പ്രധാന മന്ത്രി അനുമതി നല്‍കിയിരുന്നു. കൂടിക്കാ‍ഴ്ച്ചയുടെ സമയത്ത് ഗുജറാത്തിന് ലഭിച്ച വിദേശ സഹായത്തെക്കുറിച്ചും  വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് അനുമതി നിഷേധിക്കുകയായിരുന്നു.

മന്ത്രിമാകുടെ വിദേശ സന്ദര്‍ശനത്തിന് അനുമതി നല്‍കാതിരുന്നത്, എന്തടിസ്ഥാനത്തിലാണ്. വിദേശത്തേക്ക് പോയത് ബിജെ പി ആരോപണം പോലെ യാചിക്കാനല്ല.നമ്മുടെ സഹോദരന്മാരെ കാണാനാണ് വിദേശത്തേക്ക് പോകുന്നത്. കേരളവും  രാജ്യത്തിന്‍റെ ഭാഗമായ സംസ്ഥാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News