കേരളത്തെ രണ്ടു കെെയ്യും നീട്ടി സ്വീകരിച്ച് യുഎഇ; നിഷേധിക്കപ്പെട്ട 700 കോടിയിലധികം സഹായമായി ലഭിക്കും; യുഎഇയിലെ പരിപാടികള്‍ കേരളത്തിന് ആവേശവും കരുത്തും നല്‍കുന്നതെന്നും മുഖ്യമന്ത്രി പിണറായി

കേരളത്തിന്‍റെ പുനര്‍ നിര്‍മ്മാണത്തിനായി നടത്തിയ വിദേശ സന്ദര്‍നം വന്‍ വിജയമായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി. കേരളത്തെ രണ്ടു കെെയ്യും നീട്ടി സ്വീകരിക്കാന്‍ യുഎഇ ഒരുക്കമാണെന്ന് അറിയിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി.

നിഷേധിക്കപ്പെട്ട 700 കോടിയിലധികം സഹായം യുഎഇയില്‍ നിന്നും ലഭിക്കും. യു എഇയിലെ പരിപാടികള്‍ കേരളത്തിന് ആവേശവും കരുത്തും നല്‍കുന്നതാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

കേരളത്തിന്‍റെ പുനര്‍ നിര്‍മ്മാണത്തിനായി സഹായം സ്വീകരിക്കാനായി മന്ത്രിമാര്‍ നടത്താനിരുന്ന വിദേശ സന്ദര്‍ശനം നിഷേധിച്ച കേന്ദ്രത്തെ പിണറായി. നിഷിധമായി വിമര്‍ശിച്ചു.

കേരളത്തിനോട് കേന്ദ്രത്തിന് പ്രത്യേക നിലപാടാണെന്നും കേന്ദ്രത്തിന്‍റേത് മുട്ടാപ്പോക്ക് നയമാണെന്നും പിണറായി പറഞ്ഞു. മന്ത്രിമാരുടെ വിദേശ സന്ദര്‍ശനത്തിന്  ആദ്യം പ്രധാനമന്ത്രി അനുമതി നല്‍കിയിരുന്നു.

പ്രധാനമന്ത്രി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഗുജറാത്തിന് ലഭിച്ച വിദേശ സഹായത്തെക്കുറിച്ചും അന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് മന്ത്രിമാരുടെ സന്ദര്‍ശനത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.

നമ്മുടെ സഹോദരന്മാരെ കാണാനാണ് വിദേശത്തേക്ക് പോകുന്നത്. കേരളവും  രാജ്യത്തിന്‍റെ ഭാഗമായ സംസ്ഥാനമാണ്. അനുമതി നല്‍കാതിരുന്നത്, എന്തടിസ്ഥാനത്തിലാണ്? വിദേശത്തേക്ക് പോയത് ബിജെപി ആരോപണം പോലെ യാചിക്കാനല്ലെന്നും പിണറായി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News