പുരുഷന്മാരുടെ വിവാഹ പ്രായം 18 ആക്കാന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി; 25000 പി‍ഴ വിധിച്ച് കോടതി

പുരുഷന്റെയും സ്ത്രീയുടെയും വിവാഹപ്രായം 18 ആക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി.

പുരുഷന്‍റെ വിവാഹപ്രായം 21ല്‍ നിന്ന് 18 ആയി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. സൈന്യത്തില്‍ ചേരുന്നതിനും വോട്ട് ചെയ്യുന്നതിനും പ്രായം 18 ആകാമെങ്കില്‍ വിവാഹത്തിന് മാത്രം എന്തുകൊണ്ട് 21 വയസ്സ് എന്നായിരുന്നു ഹര്‍ജിക്കാരന്‍ ഉന്നയിച്ചത്.

50 വയസില്‍ അധികം പ്രായമുള്ള അഭിഭാഷകന്‍ അശോക് പാണ്ഡെയാണ് ഹര്‍ജി സമര്‍പ്പിച്ചത്. 18 വയസുള്ള ആരെങ്കിലും വന്നാല്‍ മാത്രമേ ഹര്‍ജി പരിഗണിക്കാന്‍ ആകൂവെന്ന് കോടതി വ്യക്തമാക്കി.

ഹര്‍ജി നല്‍കിയ അഭിഭാഷകന്‍ അശോക് പാണ്ഡെയ്ക്ക് 25000 രൂപ കോടതി ചിലവിനത്തില്‍ പിഴയും വിധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News