ശബരിമല: ഭരണഘടന ബഞ്ച് വിധി മറികടക്കാൻ ഓർഡിനൻസിന് കഴിയില്ല: എസ് രാമചന്ദ്രന്‍ പിള്ള

ശബരിമല സ്ത്രീ പ്രവേശനത്തിനായി ഓർഡിനൻസ് ഇറക്കിയാലും നിയമപരമായ സാധുത ലഭിക്കില്ലെന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള പറഞ്ഞു .

ഭരണഘടന ബഞ്ച് വിധി മറികടക്കാൻ ഓർഡിനൻസിന് കഴിയില്ല. സുപ്രീം കോടതിയെ സമീപിക്കലാണ് ഏക പോംവഴി .

സുപ്രീം കോടതി വിധി നടപ്പാക്കാതെ ഭരണഘടന ലംഘനം നടത്തണമെന്ന മുൻ ആവശ്യം ജനം മനസിലാക്കിയപ്പോഴാണ് ഓർഡിനൻസ് എന്ന പുതിയ ആവശ്യം കോൺഗ്രസും ബിജെപിയും ഉയർത്തുന്നതെന്നും എസ് രാമചന്ദ്രൻ പിള്ള കുറ്റപ്പെടുത്തി.

ആൾ കുട്ട അക്രമങ്ങൾ വഴി മനപൂർവം കലാപം സൃഷ്ടക്കാനാണ് ശ്രമം. നട അടയ്ക്കാൻ തന്ത്രിയ്ക്ക് അധികാരമില്ലെന്നും പോളിറ്റ് ബ്യൂറോ അംഗം ചൂണ്ടി കാട്ടി .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News