ശബരിമല റിട്ട് പെറ്റീഷനുകള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി നാളെ അറിയിക്കും

ശബരിമല വിഷയത്തില്‍ റിട്ട് പെറ്റീഷനുകള്‍ എപ്പോള്‍ പരിഗണിക്കുമെന്ന് നാളെ അറിയിക്കാമെന്ന് ചീഫ് ജസ്റ്റിസ്. അതേസമയം പുഃനപരിശോധന ഹര്‍ജികള്‍ ഉടന്‍ പരിഗണിക്കണമെന്ന ആവശ്യത്തില്‍ കോടതി ഉറപ്പൊന്നും നല്‍കിയില്ല.

19 പുനഃപരിശോധനാ ഹര്‍ജികള്‍ ശബരിമല വിധിയെ ചോദ്യം ചെയ്ത് ഇതേവരെ ലഭിച്ചതായും
ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

അയ്യപ്പ ഭക്തരുടെ ദേശീയ അസോസിയേഷനു വേണ്ടി വേണ്ടി അഭിഭാഷകനായ മാത്യു നെടുമ്പാറ സമര്‍പ്പിച്ച റിട്ട് ഹര്‍ജി ശ്രദ്ധയില്‍പ്പെടുത്തവെയാണ് റിട്ട് പെറ്റീഷനുകള്‍ എപ്പോള്‍ പരിഗണിക്കുമെന്ന് നാളെ അറിയിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.

രണ്ട് റിട്ട് ഹര്‍ജികള്‍ എപ്പോള്‍ പരിഗണിക്കുമെന്നാണ് കോടതി നാളെ വ്യക്തമാക്കുക. സുപ്രീംകോടതി വിധിക്ക് നിര്‍ദേശക സ്വഭാവം മാത്രമേയുള്ളു അതിനാല്‍ തിടുക്കപ്പെട്ട് വിധി നടപ്പിലാക്കേണ്ട ആവശ്യമില്ല.

ക്രമസമാധാന പ്രശ്‌നങ്ങള്‍ പരിഗണിച്ച് സ്ത്രീകളെ പ്രവേശിപ്പിക്കാതിരിക്കാന്‍ സംസ്ഥാനത്തിന് പൂര്‍ണ്ണ അവകാശം നല്‍കണമെന്നുമാണ് റിട്ട് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

പുഃനപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്നത് തുറന്ന കോടതിയില്‍ എത്തിക്കുവാനാണ് റിട്ട് പെറ്റീഷനുകള്‍ സമര്‍പ്പിച്ചിരിക്കുന്നത്.

പുഃനപരിശോധന ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടത് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും പുഃനപരിശോധന ഹര്‍ജികള്‍ എപ്പോള്‍ പരിഗണിക്കുമെന്നതിനെ സംബന്ധിച്ച് കോടതി ഉറപ്പ് നല്‍കിയില്ല.

എന്നാല്‍ 19 പുനഃപരിശോധനാ ഹര്‍ജികള്‍ ശബരിമല വിധിയെ ചോദ്യം ചെയ്ത് ഇതേവരെ ലഭിച്ചതായി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

പൂജ അവധിക്ക് മുന്‍പ് വരെ കോടതി ഹര്‍ജി പരിഗണിക്കുന്നതില്‍ താല്‍പ്പര്യം കാട്ടിയിരുന്നില്ലെങ്കില്‍ ഇപ്പോള്‍ ഉടന്‍ പരിഗണിക്കാന്‍ തയ്യാറാകുന്നു എന്നത് ശ്രദ്ധേയമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News