ശ്രദ്ധേയമായി കേരള വർമ്മയുടെ ചിത്രത്തോണി; 200 ഓളം ചിത്രങ്ങൾ പ്രദർശനത്തിന്

പ്രളയം മൂലം കഷ്ടത അനുഭവിക്കുന്ന സ്വന്തം കുട്ടികൾക്ക് കൈത്താങ്ങായി കേരള വർമ്മ കോളേജിന്റെ ചിത്രത്തോണി ഇന്ന് സാഹിത്യ അക്കാദമിയിൽ പ്രശസ്ത സംഗീത സംവിധായകൻ മോഹൻ സിത്താര ഉദ്ഘാടനം ചെയ്തു.

പൾസ് 80 പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട് കെ.ആർ.ബീനക്ക് അയ്യായിരം രൂപയുടെ ചിത്രം നൽകി കൊണ്ടായിരുന്നു ഉദ്ഘാടനം.

പ്രിൻസിപ്പാൾ ഡോ.കെ.കൃഷ്ണകുമാരി അദ്ധ്യക്ഷയായി കലാമണ്ഡലം മുൻ രജിസ്ട്രാർ ഡോ.എൻ.ആർ.ഗ്രാമ പ്രകാശ് മുഖ്യ പ്രഭാഷണം നടത്തി.

അബ്ദുൾ റസാഖ് ,ദീപ നിശാന്ത് എന്നിവർ ആശംസകളർപ്പിച്ചു.കോളേജ് യൂണിയൻ ചെയർമാൻ യദു കൃഷ്ണ.വി.എസ് സ്വാഗതവും ചിത്രത്തോണി കൺവീനർ ഡോ.പി.കെ. രാജേന്ദ്രൻ നന്ദിയും പറഞ്ഞു.

പ്രശസ്ത ചിത്രകാരന്മാരും മ്യൂറൽ കലാകാരമാരും കേരള വർമയെ വരച്ച 200 ഓളം ചിത്രങ്ങൾ പ്രദർശനത്തിനുണ്ട്.

ആയിരം മുതൽ അയ്യായിരം വരെയാണ് ചിത്രങ്ങളുടെ വില ‘അമ്പതിനായിരം രൂപയുടെ ചിത്രങ്ങൾ ഇതിനോടകം വിറ്റഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News